തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കില്ലെന്ന് കൺവീനർ എം.എം. ഹസന്.
കോവിഡ് സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ല. മന്ത്രിമാര്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. മുഖ്യമന്ത്രി പറഞ്ഞത് പോലെ ടിവിയില്‍ സത്യപ്രതിജ്ഞ കാണുമെന്നും ഹസന് പറഞ്ഞു.