തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയും തമ്മിൽ രഹസ്യധാരണയെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. കൂട്ടംപേരൂർ ആറിനെക്കുറിച്ചുള്ള മോദിയുടെ പരമാർശത്തിൽ മുഖ്യമന്ത്രി പെട്ടെന്ന് നന്ദി പറഞ്ഞത് ഒത്തുകളിയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റേത് മൃദുഹിന്ദുത്വ സമീപനമാണ്. എൽഡിഎഫ് ആർഎസ്എസിന്റെ വോട്ട് പ്രതീക്ഷിക്കുന്നുവെന്നും കോടിയേരിയും കാനവും പരസ്പര വിരുദ്ധമായി പറയുന്നത് നാടകമാണെന്നും ഹസൻ പറഞ്ഞു.