“ഹിന്ദു പാക്കിസ്ഥാൻ’ പരാമർശം: തരൂർ പറഞ്ഞത് കോൺഗ്രസിന്‍റെ പൊതുവികാരമെന്ന് ഹസൻ

തിരുവനന്തപുരം: കോൺഗ്രസ് എംപി ശശി തരൂരിന്‍റെ “ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തെ പിന്തുണച്ച് കെപിസിസി. തരൂരിന്‍റെ പ്രസ്താവനയെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ പറഞ്ഞു.

ജനാധിപത്യ മതേതരവിശ്വാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരമാണ് തരൂർ പറഞ്ഞതെന്നും തിരഞ്ഞെടുപ്പക്കപ്പെട്ട സഭകളില്‍ ആവശ്യമായ അംഗബലം ഉണ്ടായിരുന്നെങ്കില്‍ പണ്ടേ ബിജെപി അങ്ങനെ ചെയ്യുമായിരുന്നെന്നും ഹസൻ തുറന്നടിച്ചു.

കോണ്‍ഗ്രസ്മുക്ത ഭാരതം എന്നു പരസ്യമായും ന്യൂനപക്ഷമുക്ത ഭാരതം എന്നു പരോക്ഷമായും മുദ്രാവാക്യമുയർത്തുകയാണ് ബിജെപി. മതാധിപത്യരാഷ്ട്രമായ പാക്കിസ്ഥാന്‍ പോലെയുള്ള ഒന്നാണ് അവര്‍ ഇന്ത്യയില്‍ സ്വപ്നം കാണുന്നതെന്നും ഭീകരരുടെയും തീവ്രവാദികളുടെയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാനെ അനുകരിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ഇന്ത്യന്‍ ജനത അംഗീകരിക്കില്ലെന്നും ഹസന്‍ പറഞ്ഞു.

Related posts