തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കാത്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി അധ്യക്ഷൻ എം.എം.ഹസനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്കെതിരേ രംഗത്തു വന്നിരുന്നു.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ എല്ലാം പിന്നിൽ സിപിഎമ്മും ബിജെപിയുമാണ്. മുഖ്യമന്ത്രിക്ക് ഇനി സ്ഥാനത്ത് തുടരാൻ അർഹതയില്ല. അദ്ദേഹം രാജിവയ്ക്കാൻ തയാറാകുന്നില്ലെങ്കിൽ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്നും സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുകയാണെന്നും എം.എം.ഹസൻ കുറ്റപ്പെടുത്തി.