കൊല്ലം : സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ശന്പളം പിടിച്ചുപറിക്കുന്ന ധനകാര്യമന്ത്രി തോമസ് ഐസക്ക് മന്ത്രി സഭയ്ക്ക് തന്നെ അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ. ഉത്തരവിറക്കിയ ഇടതുപക്ഷക്കാരനായ ഉദ്യോഗസ്ഥൻ പോലും ഒരു മാസത്തെ ശന്പളം നൽകാനാവില്ലായെന്ന് എഴുതി കൊടുത്തതുതന്നെ സർക്കാരിന്റെ ജീവനക്കാരോടുള്ള അവഹേളനത്തിന് മറുപടിയാണെന്നും എം എം ഹസ്സൻ ചൂണ്ടിക്കാട്ടി.
കെ പി സി സി നിർദേേശ പ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രളയ ദുരിത ബാധിതർക്ക് നിർമ്മിച്ച് നൽകുന്ന വീടുകളുടെ പദ്ധതിയിലേക്കുള്ള ചെക്ക് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ പി സി സി ജന. സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ, കെ പി സി സി സെക്രട്ടറി എ ഷാനവാസ്ഖാൻ എന്നിവർ 5 ലക്ഷം രൂപ വീതമുള്ള തുകയുടെ ചെക്ക് കെ പി സി സി പ്രസിഡന്റിന് കൈമാറി.
ഇതോടനുബന്ധിച്ച് ചേർന്ന നേതൃത്വയോഗം മുൻ കെ പി സി സി പ്രസിഡന്റ് തെന്നല ജി ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. ഭാരതീപുരം ശശി, കെ സി രാജൻ, രാജ്മോഹൻ ഉണ്ണിത്താൻ, എൻ അഴകേശൻ, എം എം നസീർ, ചാമക്കാല ജ്യോതികുമാർ, ജി രതികുമാർ, പുനലൂർ മധു, പ്രയാർ ഗോപാലകൃഷ്ണൻ, എഴുകോണ്‍ നാരായണൻ, ഇ. മേരിദാസൻ, കല്ലട രമേശ്, ശശികുമാരൻ നായർ, മോഹൻ ശങ്കർ, സൈമണ്‍ അലക്സ്, സി ആർ നജീബ്, എം എ സലാം, സവിൻ സത്യൻ, നെടുങ്ങോലം രഘു, എസ് ശോഭ, അരുണ്‍രാജ്, കോയിവിള രാമചന്ദ്രൻ, തുടങ്ങിയവർ പ്രസംഗിച്ചു.