ബെയ്റൂട്ട്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയുടെ ബങ്കറിൽനിന്ന് 500 മില്യൺ ഡോളറിന്റെ (4,200 കോടി രൂപ) സ്വർണവും പണവും കണ്ടെത്തിയതായി ഇസ്രയേൽ. ബെയ്റൂട്ടിലെ ഒരു ആശുപത്രിക്ക് കീഴിലെ രഹസ്യ ബങ്കറിലായിരുന്നു ഇവയെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി വെളിപ്പെടുത്തി.
“ബങ്കർ ബോധപൂർവമാണ് ആശുപത്രിയുടെ കീഴിൽ സ്ഥാപിച്ചത്. അതിൽ 500 മില്യൺ ഡോളറിന്റെ സ്വർണവും പണവും ഉണ്ടായിരുന്നു. ആ പണം ലെബനനെ പുനരധിവസിപ്പിക്കാൻ ഉപയോഗിക്കാമായിരുന്നു, പക്ഷേ അത് ഹിസ്ബുള്ളയെ പുനരധിവസിപ്പിക്കാൻ പോയി’ ഡാനിയൽ ഹഗാരി പറഞ്ഞു.