ഹ​ത്രാ​സ് പീ​ഡ​നം; പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും; മുഖം രക്ഷിക്കാൻ പോലീസുകാർക്ക് സസ്പെൻഷൻ നൽകി യുപി സർക്കാർ

 

ല​ക്നോ: യു​പി​യി​ലെ ഹ​ത്രാ​സി​ല്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് യു​പി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടു.

നേ​ര​ത്തെ പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം നു​ണ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം ക​ന​ത്ത പോ​ലീ​സ് വ​ല​യ​ത്തി​ലാ​ണ്. അ​ഭി​ഭാ​ഷ​ക​രോ​ടൊ മാ​ധ്യ​മ​ങ്ങ​ളോ​ടോ സം​സാ​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത വി​ധം ഇ​വ​രെ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ ആ​ക്കി​യി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ മു​ഖം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി യു​പി സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തെ​ത്തി. കേ​സി​ല്‍ വീ​ഴ്ച വ​രു​ത്തി​യെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സു​കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

എ​സ്പി വി​ക്രാ​ന്ത് വീ​ര്‍, ഡി​എ​സ്പി റാം ​ഷ​ബ്ദ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ദി​നേ​ഷ് കു​മാ​ര്‍ വ​ര്‍​മ, എ​സ്‌​ഐ ജ​യ് വീ​ര്‍ സിം​ഗ്, ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ മ​ഹേ​ഷ് പാ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

Related posts

Leave a Comment