ലക്നോ: ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവത്തിന് പിന്നാലെ ഹത്രാസില്‍ നിന്നും സമാനസംഭവം വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നു.
സസ്നി ഗ്രാമത്തില്‍ നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.