ഹൈദരാബാദ്: തെരഞ്ഞെടുപ്പ് അടുത്ത തെലുങ്കാനയിൽ കള്ളപ്പണം ഒഴുകുന്നു. ബുധനാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 7.51 കോടി രൂപ പോലീസ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് നാലു പേർ അറസ്റ്റിലായി.
ഡിസംബർ ഏഴിനു നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ എത്തിച്ച പണമാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ നാലു പേരിലൊരാളായ ബഹ്പത് സിംഗ് രാജ് പുരോഹിതിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ ഹവാലപ്പണവും റിവോൾവറും പിടിച്ചെടുത്തു. നവംബർ അഞ്ച് വരെ സംസ്ഥാനത്ത് 56.48 കോടി രൂപയുടെ ഹവാലപ്പണമാണ് പിടിച്ചെടുത്തത്.