ഒരുകാലത്ത് മലയാളം, തമിഴ് സിനിമകളില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു കരണ്‍. എണ്‍പതുകളില്‍ മലയാള സിനിമയില്‍ ബാലതാരമായി എത്തിയ കരണിന്റെ യഥാര്‍ത്ഥ പേര് രഘു എന്നായിരുന്നു.
സ്വാമി അയ്യപ്പന്, പ്രയാണ്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് രഘുവിനെ തേടി കേരള സംസ്ഥാന പുരസ്കാരം എത്തിയിരുന്നു.
ഇന്നും രഘുവിനെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കുന്നത് ഇണയിലെ വെള്ളിച്ചിലം വിതറി…, എന്ന ഗാനവും സിന്ധൂര തിലകവുമായി….. എന്ന കുയിലിനെ തേടിയിലെ ഗാനവുമാണ്.
പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം ബാലതാരമായും നായകനായും അഭിനയിച്ചു. അപ്പോഴാണ് കരണ്‍ എന്ന പേര് സ്വീകരിച്ചത്.
എന്നാല്‍ നായകനായി മാത്രമല്ല, വില്ലനായും സഹനടനായുമൊക്കെ താരം തകര്‍ത്തഭിനയിച്ചു. കമലഹാസന്റെ നമ്മവര്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ അതിലെ അഭിനയത്തിലൂടെ കരണും ശ്രദ്ധനേടി.
പിന്നീട് താരത്തേ തേടി ഒത്തിരി നല്ല കഥാപാത്രങ്ങളെത്തി. കഷ്ടപ്പെട്ട് അഭിനയിച്ചിട്ടും താരത്തിന് ദിവസം 800 രൂപയൊക്കെയായിരുന്നു പ്രതിഫലം.
അടുത്ത സിനിമയില്‍ കൂടുതല്‍ തരാമെന്നൊക്കെ പറഞ്ഞ് സിനിമാപ്രവര്‍ത്തകര്‍ കരണിനെ ഒഴിവാക്കുമായിരുന്നു.
അങ്ങനെ ഒത്തിരി സിനിമകളിലെ പ്രതിഫലം കരണിന് കിട്ടാനുണ്ട്. ഇതിന് ശേഷം കരണ്‍ ഭയങ്കര ഗൗരവക്കാരനായി മാറിയെന്നും അത് കരണ്‍ സ്വയം അണിഞ്ഞ മുഖം മൂടിയായിരുന്നുവെന്നും ക്യാഷ് പറഞ്ഞ് മേടിക്കുമെന്നും കൂട്ടുകാര്‍ പറയുന്നു,
ഒരു സ്ത്രീകാരണമാണ് കരണ്‍ ഫീല്‍ഡ് ഔട്ടായതെന്ന് കോളിവുഡ് ലോകം പറയുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു അങ്ങനെ സംഭവിച്ചതെന്നും ഒരു ആന്റിയാണ് ആ സ്ത്രീയെന്നും അവരെയും കരണിനെയും വെച്ച് ഒത്തിരി കഥകള്‍ പ്രചരിച്ചിരുന്നുവെന്നും എന്നാല്‍ കരണ്‍ പറഞ്ഞത് അവര്‍ തന്റെ മാനേജര്‍ മാത്രമാണെന്നായിരുന്നുവെന്നും കോളിവുഡ് ലോകം പറയുന്നു.