മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്.
ചിത്രത്തിന്റെ പ്രത്യേക കഥാപശ്ചാത്തലം അന്നുവരെ മലയാളം കാണാത്ത രീതിയിലുള്ള ഒന്നായിരുന്നു.
മെലഡി രാജാവ് വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങളെല്ലാം അതീവ ഹൃദ്യമായിരുന്നു. ചിത്രത്തിലെ ‘പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളില്‍ തായോ’ എന്ന ഗാനം ഇഷ്ടമല്ലാത്ത ആരുമുണ്ടാവില്ല.
രണ്ടായിരത്തിലാണ് രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ദേവദൂതന് ഇറങ്ങിയത്.
ഈ ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പെണ്‍കുട്ടിയെ മലയാളികള്‍ അങ്ങനെ മറക്കാന്‍ ഇടയില്ല.
ഒരു നായിക തുല്യ കഥാപാത്രം ആയി വന്ന ആ നടിയാണ് വിജയലക്ഷ്മി. ചിത്രം തീയറ്ററില്‍ വലിയ വിജയം കണ്ടില്ലെങ്കിലും ടെലിവിഷനില്‍ എത്തിയതോടെ മലയാള സിനിമചരിത്രത്തിലെ തന്നെ ക്ലാസിക് ചിത്രങ്ങളിലൊന്നായി അവരോധിക്കപ്പെടുകയായിരുന്നു.
ചിത്രത്തില്‍ ബോളിവുഡ് നടി ജയപ്രദ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ജഗതി ശ്രീകുമാര്‍, മുരളി, ജനാര്ദ്ദനന് എന്നിവര്‍ ആയിരുന്നു മറ്റു കഥാപാത്രങ്ങള്‍. സ്നേഹ എന്ന കഥാപാത്രത്തെ ആയിരുന്നു വിജയലക്ഷ്മി ഇതില്‍ അവതരിപ്പിച്ചിരുന്നത്.
ചെന്നൈയിലാണ് ജനിച്ചതെങ്കിലും വിജയലക്ഷ്മി പഠിച്ചതും വളര്‍ന്നതും എല്ലാം ബാംഗ്ലൂരില്‍ ആയിരുന്നു. എന്നാല്‍ അന്യഭാഷയില്‍ നിന്നും വന്ന നടി എന്ന നിലയ്ക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലാതെ സ്നേഹ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിജയലക്ഷ്മിക്ക് കഴിഞ്ഞു.
തന്റെ ഇരുപതാം വയസ്സിലാണ് നടി സ്നേഹ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയേഴില്‍ നാഗമണ്ഡല എന്ന കന്നഡ ചിത്രത്തിലൂടെയാണ് വിജയലക്ഷ്മി സിനിമ ലോകത്തേക്ക് പ്രവേശിക്കുന്നത്.
പ്രകാശ് രാജും വിജയലക്ഷ്മിയും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. റാണി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
തന്റെ ആദ്യ സിനിമയില്‍ തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും നടി സ്വന്തമാക്കി. ആദ്യ സിനിമ തന്നെ വലിയ വിജയം ആയതോടെ നടിക്ക് നിരവധി അവസരങ്ങളാണ് കന്നഡയില്‍ നിന്നും എത്തിയത്.
അതേ വര്‍ഷം തന്നെ ജോഡി ഹക്കി, രംഗണ എന്നീ ചിത്രങ്ങളിലും നടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തൊണ്ണൂറ്റിയെട്ടില്‍ മുരളി, ദേവയാനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആയി എത്തിയ പൂന്തോട്ടം എന്ന ചിത്രത്തില്‍ സുമതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് നടി തമിഴിലും അരങ്ങേറ്റം കുറിച്ചു.
തൊണ്ണൂറ്റിയൊമ്പതില്‍ സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ് എന്ന ചിത്രം രണ്ടായിരത്തിയൊന്നില്‍ സിദ്ദിഖ് തന്നെ തമിഴിലും റീമേക്ക് ചെയ്തു.
അരവിന്ദന്റെ അനിയത്തി ആയി മലയാളത്തില്‍ ദിവ്യാ ഉണ്ണി ചെയ്ത കഥാപാത്രത്തെയാണ് വിജയലക്ഷ്മി തമിഴില്‍ അവതരിപ്പിച്ചത്. അമുത എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
ചിത്രം വലിയ വിജയം ആയിരുന്നു. പിന്നീട് കളകളപ്പു, രാമചന്ദ്ര, മിലിറ്ററി, യെസ് മാഡം, സൂരി എന്നി തമിഴ് ചിത്രങ്ങളിലും നടി വേഷമിട്ടു.
ബോസ് എങ്കിര ഭാസ്കരനിലൂടെ ഒരു ഇടവേളക്ക് ശേഷം നടി തന്റെ തിരിച്ചു വരവ് അറിയിച്ചു. തമ്പിക്കോട്ടൈ, തില്ലാല്ലങ്കിടി, കഥ സൊല്ല പോറോം, മീസയെ മുറുക്ക് എന്നീ തമിഴ് ചിത്രങ്ങളിലും നടി പിന്നീട് വേഷമിട്ടു.
സിനിമക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും നടി അഭിനയിച്ചു.എന്നാല്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ പ്രശ്നങ്ങളും, തന്റെ അച്ഛന്റെ വിയോഗവും എല്ലാം നടിയെ തളര്‍ത്തിയിരുന്നു.
കുറച്ചു നാളുകള്‍ക്കു മുന്‍പ് തന്നെ ചതിച്ചവരേം, അപായപ്പെടുത്താന്‍ വന്നവരേം ഒക്കെ കുറിച്ചു നടി വെളിപ്പെടുത്തിയിരുന്നു.
രണ്ടായിരത്തിയാറിലും രണ്ടായിരത്തി ഇരുപതിലും നടി തന്റെ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
ഒരു സമയത്ത് സിനിമാ ലോകത്ത് തിളങ്ങി നിന്ന നടിയുടെ അവസ്ഥ ഇപ്പോള്‍ ദുരിതപൂര്‍ണമാണ്.