ഹോം​സ്റ്റേ ജീ​വ​ന​ക്കാ​രി ഹ​സീ​റ​യു​ടെ  കൊ​ല​പാ​ത​കം: സാ​ഹാ അ​ലി കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പി​ടി​യി​ൽ


ആ​ല​പ്പു​ഴ: വൈ​ശ്യം​ഭാ​ഗം ഹോം​സ്റ്റേ​യി​ലെ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ലാ​യി. ഹോം​സ്റ്റേ​യി​ൽ ഹെ​ൽ​പ്പ​റാ​യി ജോ​ലി​ചെ​യ്തി​രു​ന്ന ആ​സാം സ്വ​ദേ​ശി​നി ഹ​സീ​റ ഖാ​ത്തൂ​ൻ (43) എ​ന്ന സ്ത്രീയെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണ് കേ​സ്.

ഹോം​സ്റ്റേ​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​വി​ടെ ജോ​ലി​ചെ​യ്തി​രു​ന്ന ഹ​സീ​റ ഖാ​ത്തൂ​ൻ എ​ന്ന സ്ത്രീ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ പി​ടി​ച്ചു​പ​റി​ച്ച ശേ​ഷം കൊ​ല​പ്പെ​ടു​ത്തി ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ലെ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നാ​ഗോ​ൺ ജി​ല്ല​യി​ൽ ക​ഷാ​രി പി.​ഒ​യി​ൽ ബാ​രു​ൺ​ഗു​രി വി​ല്ലേ​ജി​ൽ അ​മീ​റു​ദ്ദീ​ൻ മ​ക​ൻ 38 വ​യ​സു​ള്ള സാ​ഹാ അ​ലി​യാ​ണ് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്നു പി​ടി​യി​ലാ​യ​ത്.

അ​മ്പ​ല​പ്പു​ഴ ഡെ​പ്യു​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് കെ.​ജി. അ​നീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മു​ടി, പു​ളി​ങ്കു​ന്ന് ഐ​എ​സ്എ​ച്ച​ഒമാ​രാ​യ വി. വി​നു​കു​മാ​ർ, ​യേ​ശു​ദാ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, സാ​ധു​ലാ​ൽ, സു​ധി വി.​പി, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​ല​ജാ​കു​മാ​രി, ബി​ന്ദു​പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment