ബംഗളൂരു: ആർഎസ്എസിനെതിരേ പരിഹസിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി രംഗത്ത്.
നിയമസഭയിലിരുന്ന് നീലച്ചിത്രം കാണാൻ പഠിപ്പിക്കലാണ് ആർഎസ്എസ് ശാഖയിൽ ചെയ്യുന്നതെന്നാണ് കുമാരസ്വാമിയുടെ വിമർശനം.
ആർഎസ്എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ശാഖ സന്ദർശിക്കണമെന്ന കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ ക്ഷണത്തിനോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.
ആർഎസ്എസ് കൂട്ടുകെട്ട് എനിക്കു വേണ്ട. അവിടെ എന്താണ് പഠിപ്പിക്കുന്നതെന്ന് എല്ലാവരും കണ്ടതാണ്. നിയമസഭാ സമ്മേളനത്തിനിടെ നിലച്ചിത്രം കാണുകയാണ് അവർ.
ആർഎസ്എസ് ശാഖയിൽ ഇത്തരത്തിലുള്ള കാര്യങ്ങളാകാം പഠിപ്പിച്ചിട്ടുള്ളത്. തനിക്ക് ഇതു പഠിക്കാൻ ആഗ്രഹമില്ലെന്നും കുമാരസ്വാമി പറഞ്ഞു.