ഹൈദരാബാദ്: പശുവിനെ രാഷ്ട്രമാതാവാക്കുന്നതുവരെ രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുമെന്ന് തെലുങ്കാനയിലെ ബിജെപി എംഎൽഎ ടി. രാജ സിംഗ്. രാജസ്ഥാനിലെ അൽവാറിൽ പശുക്കടത്ത് ആരോപിച്ച് യുവാവിനെ കൊന്ന സംഭവത്തിൽ പ്രതികരിക്കവെയാണ് രാജ സിംഗ് വിവാദ പ്രസ്താവന നടത്തിയത്.സമൂഹമാധ്യമങ്ങളിൽ വീഡിയോ സന്ദേശം വഴിയാണ് എംഎൽഎയുടെ വിവാദ പ്രസ്താവന.
പശുവിനെ രാഷ്ട്രമാതാവാതായി പ്രഖ്യാപിച്ചാൽ ആൾക്കൂട്ട കൊലപാതകങ്ങളും ഇല്ലാതാകും. അതിനാൽ എംപിമാർ പശുവിനെ രാഷ്ട്രമാതാവാക്കുന്നതിനുള്ള ആവശ്യം പാർലമെന്റിൽ ഉന്നയിക്കണം. പശുവിനെ രാഷ്ട്രമാതാവാക്കണം എന്ന ആവശ്യത്തെ പ്രധാനമന്ത്രിയും പിന്തുണയ്ക്കണം.
പശുക്കളെ സംരക്ഷിക്കുന്നതിനായി ഒരു വകുപ്പും നിയമവും കൊണ്ടുവരണം. എല്ല സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കണം. പശുക്കടത്തുകാർ പശു സംരക്ഷകർക്ക് നേരെ നടത്തുന്ന ആക്രമങ്ങളിൽ ആരും പ്രതിഷേധിക്കുന്നില്ലെന്നും രാജ സിംഗ് പറഞ്ഞു. ഹൈദരാബാദിലെ ഗോശാമഹൽ എംഎൽഎയാണ് രാജ സിംഗ്.