ക്ലാസിക്കൽ മൈഗ്രേൻ ശിരസിന്റെ ഒരു വശത്തു മാത്രമായിട്ടാണു വരിക. അതുകൊണ്ടാണിതിനെ ചെന്നിക്കുത്തെന്നു നാടൻ ഭാഷയിൽ പറയുന്നത്.തലവേദനയോടൊപ്പം ഓക്കാനവും ഛർദ്ദിയും വരാം, ചിലരിൽ ഛർദ്ദിച്ചാൽ തലവേദന കുറയും.
തലവേദന ഒരു വശത്തുനിന്നു മറുവശത്തേക്കു മാറുകയോ രണ്ടു വശത്തും ഒരുമിച്ച് വരികയോ ചെയ്യാം. രണ്ടു വശത്തും വരുന്ന തലവേദനയിൽ ഓറ സാധാരണ കാണാറില്ല. അതിനാൽ അതിനെ കോമണ്‍ മൈഗ്രേൻ എന്നു പറയുന്നു.
ശരീരത്തിന്റെ ഒരു വശം താത്കാലികമായി തളരുന്ന ഹെമിപ്ളീജിക് മൈഗ്രേൻ, സംസാര വൈഷമ്യമുണ്ടാക്കുന്ന ബാസില്ലാർ മൈഗ്രേൻ, റെറ്റിനൽ മൈഗ്രേൻ, കുട്ടികളിലുണ്ടാകുന്ന മൈഗ്രേൻ എന്നിങ്ങനെ പലവിധത്തിലുണ്ട് മൈഗ്രൈൻ.
രോഗം വരുത്തുന്ന സാഹചര്യങ്ങൾ
വെയിൽകൊള്ളുക, അധികമായ ശബ്ദവും വെളിച്ചവും, അമിത ഗന്ധം, മാനസിക സമ്മർദ്ദം, പട്ടിണി കിടക്കുക, ശാരീരിക ക്ഷീണം, ദേഷ്യപ്പെടേണ്ടി വരുക, വാഹനയാത്ര, ഉറക്കമൊഴിക്കേണ്ടി വരുക, ആർത്തവകാലം, ഹോർമോണ്‍ വ്യതിയാനങ്ങൾ ഇവ കൂടാതെ ഭക്ഷണത്തിലെ എം.എസ്.ജി യും, ഓറഞ്ച് പോലുള്ള ചില പഴങ്ങളും രോഗത്തെ കുത്തിപ്പൊക്കാം.
ടൈറാമിൻ എന്ന അമിനോ ആസിഡ് കൂടുതലുള്ള ചില ഭക്ഷണങ്ങൾ (ഉദാ: ചോക്ളേറ്റ്, ചിലയിനം മദ്യങ്ങൾ, സോയ ഉത്പന്നങ്ങൾ.) രക്തസമ്മർദ്ദം കൂട്ടുന്നതിനോടൊപ്പം മൈഗ്രേൻ ഉണ്ടാക്കുന്നു.
തലവേദന സമയത്ത് ശബ്ദവും ഗന്ധവും വെളിച്ചവും അസഹനീയമായി തോന്നും. അതുകൊണ്ട് ഇതൊന്നുമില്ലാത്ത മുറിയിൽ നെറ്റിയിൽ നനഞ്ഞ തുണി വരിഞ്ഞുകെട്ടി ഒന്നുറങ്ങി
എഴുന്നേറ്റാൽ തലവേദന ശമിക്കുമെന്നാണു ഭുരിഭാഗം രോഗികളും പറയുന്നത്.
ഹോമിയോപ്പതിയിൽ
ആധുനിക വൈദ്യശാസ്ത്രത്തിനു പൂർണമായി ശമനം നല്കാൻ വിഷമമുള്ള ഈ രോഗത്തെ ഹോമിയോപ്പതി ചികിൽസയിലൂടെ മൂന്നു മാസം കൊണ്ടു പൂർണ്ണമായി ശമിപ്പിക്കാൻ സാധിക്കും.
വേദന കൂടിയാലുപയോഗിക്കാവുന്ന താത്കാലിക വേദന സംഹാരികളും ഹോമിയോപ്പതിയിലുണ്ട്.
സമം സമേന ശാന്തി എന്ന പ്രകൃതി തത്ത്വമനുസരിച്ച് മനുഷ്യരിൽ ഫലപ്രാപ്തി കണ്ടെത്തിയ മരുന്നുകളാണു ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്.
ഏറ്റവും ചെലവു കുറഞ്ഞ, ഏറ്റവും ദൂഷ്യഫലങ്ങൾ കുറഞ്ഞ ചികിൽസാരീതിയായ ഹോമിയോപ്പതി ഇന്നു മാറാവുന്ന ഏതുരോഗവും മാറ്റാവുന്ന രീതിയിലേക്കു വളർന്നിരിക്കുന്നു.
മൈഗ്രേൻ അതിലൊന്നു മാത്രമാണ്. ഓരോ രോഗിയുടെയും രോഗകാരണങ്ങളും ലക്ഷണങ്ങളും വ്യത്യസ്തമാകയാൽ രോഗിയെ അറിഞ്ഞു ചികിൽസിക്കുന്ന ഹോമിയോപ്പതിയിലൂടെ മൈഗ്രേൻ പൂർണമായി മാറ്റാൻ സാധിക്കും.
അംഗീകൃത ചികിൽസാ യോഗ്യതയും ചികിൽസാ പരിചയവുമുള്ള ഡോക്ടറെ കാണണമെന്നു മാത്രം.