നമ്മളിൽ, തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല. ചിലപ്പോൾ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാൻ കഴിഞ്ഞേക്കില്ല. അവർ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചേക്കാം.
എന്നാൽ, 98% തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല, ശരിയായ രോഗനിർണയവും ചികിത്സയും ഉപയോഗിച്ച് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് വസ്തുത.
തലവേദനയുടെ സാധാരണ കാരണങ്ങൾ
– പിരിമുറുക്കം(ടെൻഷൻ) തലവേദന ( 80%)
– മൈഗ്രേൻ (ചെന്നിക്കുത്ത്) (15%)
– സൈനസൈറ്റിസ്
– ക്ലസ്റ്റർ തലവേദന
അപകടകരമായ തലവേദനയുടെ സവിശേഷതകൾ
1. പുതിയതായി ആരംഭിച്ച തലവേദന
മൈഗ്രേൻ പോലെ ഇടവിട്ട് തലവേദന ഉണ്ടാകാത്ത ഒരാൾക്ക് പെട്ടെന്ന് തലവേദനയുണ്ടെങ്കിൽ അത് ഗൗരവമായി കാണണം.
2. തുടർച്ചയായി സാവധാനം വർധിക്കുന്ന തലവേദന
മൈഗ്രേൻ പോലുള്ള തലവേദന ഇടവിട്ടുള്ളതാണ്
3. പെട്ടെന്നുള്ള കടുത്ത തലവേദന
4. Projectile ഛർദ്ദി, ഫിറ്റ്സ്, ഒരു വശത്തെ ബലഹീനത, ബോധം നഷ്ടപ്പെടുക, കാഴ്ച നഷ്ടപ്പെടൽ, പെരുമാറ്റ വ്യതിയാനങ്ങൾ, നടക്കാൻ ബുദ്ധിമുട്ട്, കേൾവിക്കുറവ് തുടങ്ങിയ മറ്റ് ലക്ഷണങ്ങളുമായി ബന്ധപ്പെട്ട തലവേദന.
5. ലളിതമായ വേദനസംഹാരികളോട് പ്രതികരിക്കാത്ത തലവേദന.
മൈഗ്രേൻ
മൈഗ്രേൻ എന്നത് പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഭീകര സ്വപ്നമാണ്. എന്താണ് മൈഗ്രേൻ അല്ലെങ്കിൽ ചെന്നിക്കുത്ത് ? മൈഗ്രേൻ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ ക്രമേക്കേട് എന്ന് വേണമെങ്കിൽ പറയാം.
തീവ്രത കുറഞ്ഞതു മുതൽ അതിതീവ്രമായ ആവർത്തന സ്വഭാവമുള്ള ഒരു തരം തലവേദനയായി ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്.
നെറ്റിത്തടത്തിൽ അസഹനീയമായി തുടങ്ങുന്ന വിങ്ങലോടുകൂടെയാണ് മൈഗ്രേൻ ആരംഭിക്കുന്നത്. എന്നാൽ പിന്നീടത് വളരെ നേരത്തേക്ക് നീണ്ടു നിൽക്കുകയും ചെയ്യുന്നു.
വേദനയോടപ്പം തന്നെ മനപുരട്ടൽ തുടങ്ങി ഛർദ്ദി വരെ വന്നേക്കാം. നിരവധി ഡോക്ടറുമാരെ മാറി മാറി കണ്ടാലും വിവിധയിനം മരുന്നുകൾ മാറി മാറി എടുത്താലും തത്കാലത്തേക്ക് ഒരു ആശ്വാസം എന്നതിൽ ഉപരിയായി പൂർണമായ വിടുതൽ ലഭിക്കുവാനുള്ള സാധ്യത കുറവാണ്.
(തുടരും)
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ – 0484 2772048
[email protected]