കോലാർ: സർക്കാർ സ്കൂളിലെ ടോയ്ലറ്റുകൾ വൃത്തിയാക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ട പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ.
ഒരു വൈറൽ വീഡിയോയിൽ, നഗരത്തിലെ അന്ദ്രഹള്ളിയിൽ ചില വിദ്യാർത്ഥികൾ ടോയ്ലറ്റ് വൃത്തിയാക്കുന്നത് കാണിച്ചിരുന്നു. സംഭവം പുറത്ത് അറിഞ്ഞതോടെ വിദ്യാർഥികളുടെ രക്ഷിതാക്കൾ സ്കൂൾ കാംപസിന് പുറത്ത് പ്രതിഷേധപ്രകടനം നടത്തി.
ഉടൻ നടപടിയെടുത്ത വിദ്യാഭ്യാസ വകുപ്പ് സ്കൂൾ പ്രധാനധ്യാപികയെ സസ്പെൻഡ് ചെയ്തതായി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യോഗം വിളിച്ചിട്ടുണ്ടെന്നും വിഷയത്തിൽ കർശന നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും സംഭവത്തോട് പ്രതികരിച്ച കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
സമാനമായ മറ്റൊരു സംഭവത്തിൽ ഈ മാസം ആദ്യം, കോലാർ ജില്ലയിലെ ഒരു സ്കൂളിലെ സോക്ക് പിറ്റ് വൃത്തിയാക്കാൻ ചില വിദ്യാർത്ഥികളെ പ്രേരിപ്പിച്ചെന്നാരോപിച്ച് പ്രിൻസിപ്പലിനെയും രണ്ട് ജീവനക്കാരെയും സസ്പെൻഡ് ചെയ്തിരുന്നു.