മധുരം ഏതു രീതിയിൽ കഴിച്ചാലും കുടലിൽ അത് ആഗിരണം ചെയ്യപ്പെട്ടശേഷം രക്തത്തിൽ ഗ്ലൂക്കോസ് പഞ്ചസാരയായി മാറും. ആഹാരത്തിൽ നിന്നു ലഭിക്കുന്ന കാർബോഹൈഡ്രേറ്റും ഗ്ലൂക്കോസായാണു മാറുന്നത്. ഫലത്തിൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവു കൂടും.
അമിതമായി മധുരത്തിന്റെ കാലറി കൂടിയിൽ ശരീരത്തിൽ അതു അസിറ്റേറ്റിന്റെ തോതു കൂടും. തത്ഫലമായി ട്രൈഗ്ലിസറൈഡിന്റെ തോതും കൂടും. കൊളസ്ട്രോൾ പോലെയുള്ള മറ്റൊരു ഘടകമാണ് ട്രൈഗ്ലിസറൈഡുകൾ. എത്രത്തോളം മധുരം കഴിക്കുന്നുവോ ട്രൈഗ്ലിസറൈഡുകൾ ഉണ്ടാകാനുള്ള സാധ്യത അത്രത്തോളം കൂടും. ഉയർന്ന തോതിൽ ട്രൈ ഗ്ലിസറൈഡ് ഉണ്ടാകുന്നതു ഹാർട്ട് അറ്റാക്കിനു വരെ കാരണമാവാം.
കൊളസ്ട്രോളിന്റെ അത്രയുമില്ലെങ്കിലും ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന(റിസ്ക് ഫാക്ടർ) ഘടകങ്ങളിലൊന്നാണ് ട്രൈഗ്ലിസറൈഡ്. ബേക്കറി വിഭവങ്ങൾ, ഐസ്്ക്രീം, ചോക്ലേറ്റ് എന്നിവയിലുമുള്ള ബട്ടറും പഞ്ചസാരയും ട്രൈഗ്ലിസറൈഡിന്റെ തോതു വർധിപ്പിക്കും. ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ പ്രത്യേകം ശ്രദ്ധിക്കുക.പഞ്ചസാര കൂടുതൽ ഉപയോഗിച്ചാൽ ശരീരഭാരം കൂടും. കൂടാതെ അതു ട്രൈ ഗ്ലിസറൈഡിെൻറ തോതു കൂട്ടും.
പഞ്ചസാര ഏറിയാൽ അമിതഭാരം
അമിതഭാരമാണ് പഞ്ചസാര കൂടുതൽ കഴിച്ചാലുണ്ടാകുന്ന മുഖ്യ ആരോഗ്യപ്രശ്നം. തൂക്കം പെട്ടെന്നു കൂടും. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നു ശരീരം വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്നതിന്റെ നിരക്കും പഞ്ചസാരയുടെ തോതുമായി നേരിട്ടു ബന്ധമില്ല.
വിവരങ്ങൾ: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് &
ഡയറ്റ് കണ്‍സൾട്ടന്റ്