പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടൽ വിഭവമാണു മീൻ. പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയുടെ കലവറ. ഹൃദയാരോഗ്യത്തിനു ഗുണപ്രദമായ വിഭവം.
ഹൃദയാരോഗ്യത്തിന് ഉത്തമം
* കാർഡിയോ വാസ്കുലാർ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മീനിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്ളിസറൈഡിന്റെ അളവു കുറയ്ക്കുന്നു.
* നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവു കൂട്ടുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നു. ആഴ്ചയിൽ രണ്ട് തവണയെങ്കിലും മീൻ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാൻ ഫലപ്രദമെന്നു ഗവേഷകർ. രക്തസർദം കുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം.
* വ്യായാമവും മീൻ കഴിക്കുന്നതും ശീലമാക്കിയാൽ അമിതഭാരം നിയന്ത്രിക്കാനാകുമെന്നു ഗവേഷകർ.
കാൻസർ സാധ്യത കുറയ്ക്കുന്നു
*മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കുടൽ, സ്തനം, പ്രോസ്റ്റേറ്റ് എന്നിവയിലെ കാൻസർ സാധ്യത കുറയ്ക്കുമെന്നു ഗവേഷകർ. മീനെണ്ണ കാൻസറുമായി ബന്ധപ്പെ ഹൈപ്പർലിപ്പിഡിമിയ (രക്തത്തിൽ ലിപ്പിഡ്സിന്റെ അളവ് ഉയരുന്ന അവസ്ഥ) കുറയ്ക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
എല്ലുകളുടെ ആരോഗ്യത്തിന്
* ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗത്തിനുളള സാധ്യത മത്സ്യത്തിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ കുറയ്ക്കുന്നതായി ഗവേഷകർ.
* മീൻ കഴിക്കുന്നത് കുട്ടികളിലെ ആസ്ത്മസാധ്യത കുറയ്ക്കുന്നതായി ഗവേഷകർ.