കറികള്‍ക്കും മറ്റും രുചി കൂട്ടാനാണ് സാധാരണ വെളുത്തുള്ളി ഉപയോഗിക്കാറ്. എന്നാല്‍ വെളുത്തുള്ളിക്ക് ചില ആരോഗ്യ ഗുണങ്ങളും ഉണ്ടെന്ന കാര്യം അവഗണിക്കരുത്. ഒരുവിധം എല്ലാ അസുഖങ്ങളും ചെറുക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വെളുത്തുള്ളി വളരെ നല്ലതാണ്. ഇതുവഴി ഹൃദയസ്തംഭനവും ഹൃദ്രോഗവും കുറയ്ക്കാനും സാധിക്കും. വെളുത്തുള്ളി കഴിക്കുന്നതുവഴി രക്തധമനികള്‍ കനം വയ്ക്കുന്നത് തടയാനും കഴിയും.
ശരീരത്തെ വിഷവിമുക്തമാക്കാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ആഹാര പദാര്‍ത്ഥങ്ങളില്‍ ഒന്നായാണ് വെളുത്തുള്ളിയെ കരുതിവരുന്നത്. പകര്‍ച്ചപ്പനി, പ്രമേഹം, വിഷാദം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവ പ്രതിരോധിക്കാനുള്ള ശക്തിയും വെളുത്തുള്ളിക്കുണ്ട്. ദഹനത്തെ സഹായിക്കുകയും വയറിന് സുഖം പകരുകയും ചെയ്യുന്ന ഒന്നാണ് വെളുത്തുള്ളി.
വില്ലന്‍ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി. ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്. വെളുത്തുള്ളി, കായം, ചതക്കുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തില്‍ ദഹനക്കേടകറ്റാന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരില്‍ ഉപ്പുവെള്ളം ചേര്‍ത്ത് ചൂടാക്കി ചെറുചൂടോടെ രണ്ട് മൂന്ന് തുള്ളി വീതം ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനയ്ക്ക് ശമനമുണ്ടാകും.