കാപ്പി അമിതമായാൽ എല്ലുകളുടെ കരുത്തുകുറയുമോ?

health

* മ​ത്തി, നെ​ത്തോ​ലി എ​ന്നി​വ​യെ​പ്പോ​ലെ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ൾ കാ​ൽ​സ്യം സ​ന്പ​ന്നം. മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ക​യാ​ണ് ഉ​ചി​തം.

* ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലെ മ​ഗ്നീ​ഷ്യം എ​ല്ലു​ക​ൾ​ക്കു ഗു​ണ​പ്ര​ദം.

* ഓ​റ​ഞ്ച് ജ്യൂ​സ് ക​ഴി​ക്കു​ന്ന​ത് ഉ​ചി​തം. അ​തു ധാ​രാ​ളം കാ​ൽ​സ്യം ശ​രീ​ര​ത്തി​ലെ​ത്തി​ക്കും.

* 50 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള​ള​വ​ർ പാ​ട നീ​ക്കി​യ പാ​ൽ ഡ​യ​റ്റീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന അ​ള​വി​ൽ ഉ​പ​യോ​ഗി​ക്ക​ണം. കാ​ൽ​സ്യ​മാ​ണ് പാ​ലി​ലെ എ​ല്ലു​ക​ൾ​ക്കു ഗു​ണ​മു​ള​ള മു​ഖ്യ​പോ​ഷ​കം. പാ​ലു​ത്പ​ന്ന​ങ്ങ​ളും അ​തു​പോ​ലെത​ന്നെ. പ​ക്ഷേ, കൊ​ഴു​പ്പു നീ​ക്കി ഉ​പ​യോ​ഗി​ക്ക​ണം.

* ഇ​രു​ണ്ട പ​ച്ച നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലും കാ​ൽ​സ്യം ധാ​രാ​ളം. ഇ​ല​ക്ക​റി​ക​ൾ ശീ​ല​മാ​ക്ക​ണം.

* കാ​ൽ​സ്യം ധാ​രാ​ള​മ​ട​ങ്ങി​യ മ​റ്റൊ​രു ഭ​ക്ഷ്യ​വ​സ്തു​വാ​ണ് സോ​യാ​ബീ​ൻ. ഗോ​ത​ന്പു​മാ​വി​നൊ​പ്പം സോ​യാ പൗ​ഡ​ർ ചേ​ർ​ത്തു ച​പ്പാ​ത്തി ത​യാ​റാ​ക്കാം. സോ​യാ ബീ​ൻ​സ്, സോ​യാ ബോ​ൾ എ​ന്നി​വ​യും വി​പ​ണി​യി​ൽ സു​ല​ഭം. ആ​ർ​ത്ത​വ​വി​രാ​മം വ​ന്ന സ്ത്രീ​ക​ൾ പ​തി​വാ​യി സോ​യാ​ബീ​ൻ ക​ഴി​ക്കു​ന്ന​ത് എ​ല്ലു​ക​ളു​ടെ ക​രു​ത്ത് നി​ല​നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​കം.

* വാ​ൽ​നട്ട് പോ​ലെ​യു​ള​ള ന​ട്സ് ഇ​ന​ങ്ങ​ളി​ൽ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ധാ​രാ​ളം. ഇ​ത് എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം.

* മൂ​ത്ര​ത്തി​ലൂ​ടെ കാ​ൽ​സ്യം ന​ഷ്ട​മാ​കു​ന്ന​തു നി​ല​ക്ക​ട​ല, ബ​ദാം പ​രി​പ്പ് എ​ന്നി​വ​യി​ലെ പൊട്ടാ​സ്യം ത​ട​യു​ന്നു. ന​ട്സി​ലെ പ്രോട്ടീ​ൻ എ​ല്ലു​ക​ളു​ടെ ക​രു​ത്തു കൂട്ടുന്ന​തി​നു സ​ഹാ​യ​കം. ചെ​റു​പ​യ​ർ, വ​ൻ​പ​യ​ർ, കൂ​വ​ര​ക് എ​ന്നി​വ​യും ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.​കൂ​വ​ര​ക് ക​ഴു​കി ഉ​ണ​ക്കി പൊ​ടി​ച്ചു കു​റു​ക്കാ​ക്കി ഉ​പ​യോ​ഗി​ക്കാം.പുട്ടും ദോശയും ഉണ്ടാക്കിയും കഴിക്കാം.

* ഉ​പ്പ് മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക. ഉ​പ്പു കൂ​ടി​യ ഭ​ക്ഷ​ണം അ​മി​ത​മാ​യാ​ൽ മൂ​ത്ര​ത്തി​ലൂ​ടെ കാ​ൽ​സ്യം അ​ധി​ക​മാ​യി ന​ഷ്ട​മാ​വും.

* സൂ​ര്യ​പ്ര​കാ​ശ​ത്തിന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ശ​രീ​രം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​റ്റാ​മി​ൻ ഡി ​ശ​രീ​രം കാ​ൽ​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി​ക്കു​ന്നു. വി​റ​റാ​മി​ൻ ഡി ​സ​പ്ലി​മെ​ൻ​റു​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം കൂ​ടാ​തെ സ്വി​ക​രി​ക്ക​രു​ത്.

* ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള​ള വ്യാ​യാ​മ​രീ​തി​ക​ളും എ​ല്ലു​ക​ളു​ടെ ക​രു​ത്തു കൂട്ടുന്നു. എ​ല്ലിന്‍റെ തേ​യ്മാ​നം കു​റ​യ്ക്കു​ന്നു.

ക​രു​ത്തു​ള​ള പേ​ശി​ക​ൾ രൂ​പ​പ്പെ​ടു​ന്നു. വീ​ഴ്ച, ഒ​ടി​വ് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. പ​ക്ഷേ, ക​ടു​ത്ത ഓ​സ്റ്റി​യോ പൊ​റോ​സി​സ് രോ​ഗി​ക​ൾ വ്യാ​യാ​മ​മു​റ​ക​ൾ സ്വ​യം സ്വീ​ക​രി​ക്ക​രു​ത്. ചെ​ടി​ക​ൾ ന​ന​യ്ക്ക​ൽ, ന​ട​ത്തം പോ​ലെ​യു​ള​ള ല​ഘു​വാ​യ പ്ര​വൃ​ത്തി​ക​ളും വ്യാ​യാ​മ​ത്തി​നു​ള​ള വ​ഴി​ക​ൾ ത​ന്നെ.

ന​ട​ത്തം ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​കം. സാ​ധ്യ​മാ​യ ജോ​ലി​ക​ൾ ഒ​ഴി​വാ​ക്ക​രു​ത്. ഷോ​പ്പിം​ഗി​നി​ടെ ചെ​റു ന​ട​ത്തം സാ​ധ്യ​മാ​ണ​ല്ലോ. അം​ഗീ​കൃ​ത യോ​ഗ പ​രി​ശീ​ല​ക​നി​ൽ നി​ന്നു യോ​ഗ പ​രി​ശീ​ലി​ക്കു​ന്ന​തും ഉ​ചി​തം.

* കാ​ൽ​സ്യം ഗു​ളി​ക​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ലാ​തെ ക​ഴി​ക്ക​രു​ത്. അ​ള​വി​ൽ അ​ധി​ക​മാ​യാ​ൽ വൃ​ക്ക​യി​ൽ ക​ല്ലു​ണ്ടാ​കു​ന്ന​തി​ന് സാ​ധ്യ​ത​യു​ണ്ട്.

* സം​സ്ക​രി​ച്ച മാം​സ​വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക. ശ​രീ​ര​ത്തി​ൽ നി​ന്നു കാ​ൽ​സ്യം ന​ഷ്ട​മാ​കു​ന്ന​തു ത​ട​യാ​ൻ അ​തു സ​ഹാ​യ​കം.

* കാ​പ്പി​യി​ലെ ക​ഫീ​നും കാ​ൽ​സ്യം ശ​രീ​രം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തു ത​ട​യു​ന്നു.

അ​തി​നാ​ൽ അ​മി​ത​മാ​യ കാ​പ്പി​കു​ടി ഒ​ഴി​വാ​ക്കു​ക.

* അ​തു​പോ​ലെ​ത​ന്നെ ആ​ൽ​ക്ക​ഹോ​ളിന്‍റെ(​മ​ദ്യ​ം) ഉ​പ​യോ​ഗ​വും എ​ല്ലു​ക​ൾ​ക്കു ദോ​ഷ​ക​രം.

Related posts