നമ്മുടെ ശരീരഘടന അനുസരിച്ച് എന്തു കഴിക്കണം, എപ്പോൾ കഴിക്കണം, എത്രത്തോളം കഴിക്കണം, എത്ര തവണ കഴിക്കണം, എങ്ങനെ കഴിക്കണം എന്നിവ നാം അറിഞ്ഞിരിക്കണം.
* വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക. ആരോഗ്യമുള്ളവനേ ശരിയായ വിശപ്പറിയൂ. ആഹാരം ദിവസേന മൂന്നു നേരം മാത്രമായി മിതപ്പെടുത്തുക. വയറിനെ നാലായി ഭാഗിച്ച് രണ്ടുഭാഗം അന്നംകൊണ്ടു നിറയ്ക്കാം. ഒരുഭാഗം ജലത്തിനുവേണ്ടിയും നാലാമത്തെ ഭാഗം വായു സഞ്ചാരത്തിനുവേണ്ടിയും നീക്കിവയ്ക്കണം.
* ധൃതഗതിയിൽ ഭക്ഷണം കഴിക്കരുത്. നന്നായി ചവച്ചരച്ചു കഴിക്കുക. പഴങ്ങളും പച്ചക്കറികളും ഇലവർഗങ്ങളും മുളപ്പിച്ച പയറുവർഗങ്ങളും നാരുള്ള ഭക്ഷണവും ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുക.
നാരുകൾ അടങ്ങിയ ഭക്ഷണം
പച്ചക്കറികൾ: ഇലക്കറികൾ, ബീൻസ്, കാരറ്റ്, തക്കാളി, കാബേജ്, കൂൺ എന്നിവ.
പഴങ്ങൾ: ആപ്പിൾ, ചെറുപഴം, മുന്തിരി, പേരയ്ക്ക, അത്തിപ്പഴം, ഓറഞ്ച് എന്നിവ.
ധാന്യങ്ങൾ: തവിടുള്ള അരി, ഗോതന്പ്, പയറുവർഗങ്ങൾ.
* അതത് കാലങ്ങളിലും പ്രാദേശികമായും സുലഭമായും ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക.
* ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കുക.
* ആഹാരത്തിന് ഒരുമണിക്കൂർ മുൻപും ഭക്ഷണത്തിനുശേഷം രണ്ടുമണിക്കൂർ കഴിഞ്ഞും വെള്ളം കുടിക്കുക.
വിരുദ്ധ ആഹാരങ്ങൾ ഉപേക്ഷിക്കുക.
1 മത്സ്യ-മാംസാദികളുടെ കൂടെ തൈര് ഉപയോഗിക്കരുത്.
2. തേൻ, നെയ്യ് ഇവ തുല്യ അളവിൽ ചേർത്ത് കഴിക്കരുത്.
3. പുളിയുള്ള പഴങ്ങൾ, മുന്തിരി, മദ്യം, ചെറുപയർ, പച്ചക്കറികൾ ഇവയോടൊപ്പം പാല് കുടിക്കരുത്.
4. തൈര് രാത്രിയിൽ കഴിക്കരുത്.
* പഞ്ചസാര, മൈദ, ഉപ്പ് ഇവയുടെ ഉപയോഗം കുറയ്ക്കുക.
* ഭക്ഷണത്തിൽ മഞ്ഞൾ, കുരുമുളക്, ജീരകം, കറിവേപ്പില, ഉലുവ, ഉള്ളിവർഗങ്ങൾ ഇവയെല്ലാം കൂടുതലായി ഉൾപ്പെടുത്തുക.
* മധുരത്തിന് തേൻ, ശർക്കര, കരുപ്പെട്ടി ഇവ ഉപയോഗിക്കുക.
* എരിവിന് ഇഞ്ചി, പച്ചമുളക്, കുരുമുളക് ഇവ ഉപയോഗിക്കുക. (വറ്റൽമുളക് ദഹനപ്രക്രിയയെ തടസപ്പെടുത്തും).
* പുളിക്ക് മാങ്ങ, നെല്ലിക്ക, ഇരുന്പൻപുളി, പച്ചത്തക്കാളി, മോര് എന്നിവ ഉപയോഗിക്കുക.
* വറുത്തതും പൊരിച്ചതും ബേക്കറി പലഹാരങ്ങളും കൃത്രിമശീതളപാനീയങ്ങളും പപ്പടം, അച്ചാർ, ചായ, കാപ്പി ഇവയെല്ലാം പരമാവധി കുറയ്ക്കുക.
* ഒരുദിവസം അനുവദനീയമായ എണ്ണയുടെ അളവ് ഒരു ടീസ്പൂൺ മാത്രം.
* പാചകത്തിന് നല്ലെണ്ണയോ തവിടെണ്ണയോ ഉപയോഗിക്കാം.
* വേവിച്ച ഭക്ഷണവും വേവിക്കാത്ത ഭക്ഷണവും ഒരുമിച്ച് കഴിക്കാതിരിക്കുക.
ആഹാരത്തിൽ മൂന്നു പ്രധാന ഘടകങ്ങളും അനിവാര്യം
1. ശുദ്ധീകരിക്കുന്നവ – വെള്ളമയമുള്ള പച്ചക്കറികൾ (കുന്പളങ്ങ, വെള്ളരി, കക്കിരി, പടവലങ്ങ), ചെറുനാരങ്ങ, പഴച്ചാറുകൾ, ഇളനീർ, പച്ചക്കറി സൂപ്പുകൾ, മോര്, വീറ്റ് ഗ്രാസ് എന്നിവ.
2. സുഖം പകരുന്നവ- ഫലങ്ങൾ, സാലഡുകൾ, പുഴുങ്ങിയ പച്ചക്കറികൾ, മുളപ്പിച്ച പയറുവർഗങ്ങൾ.
3. നിർമാണത്തിന് ഉതകുന്നവ- തവിടുള്ള ധാന്യപ്പൊടികൾ, തവിടുള്ള അരി, കടല, തൈര് എന്നിവ.
അന്നജം- ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, പഴങ്ങൾ
* പ്രമേഹമുള്ളവർ നിയന്ത്രിത അളവിൽ ഉപയോഗിക്കുക
മാംസ്യം – പയറുവർഗങ്ങൾ, ഉഴുന്ന്, കടല, മീൻ, മുട്ട, മാംസം.
* വൃക്കരോഗമുള്ളവർ, യൂറിക് ആസിഡ് അധികമുള്ള രോഗികൾ ഇവ നിയന്ത്രിത അളവിൽ ഉപയോഗിക്കുക.
കൊഴുപ്പ് – നിലക്കടല, എള്ള്, കടുക്, നാളികേരം, നെയ്യ്, മുട്ട.
* ഹൃദ്രോഗികൾ, അമിത കൊളസ്ട്രോൾ ഉള്ളവർ, അമിത രക്തസമ്മർദമുള്ളവർ തുടങ്ങിയവർ നിയന്ത്രിത അളവിൽ മാത്രമേ ഉപയോഗിക്കാവൂ.
കാൽസ്യം – പാൽ, മുട്ട, തക്കാളി, ചീര, ബീൻസ്, ഉള്ളി, ബദാം, ചെറിയ മത്സ്യങ്ങൾ, കക്ക, ഞണ്ട്, ചെമ്മീൻ.
* മൂത്രത്തിൽ കല്ലുള്ള രോഗികൾ നിയന്ത്രിത അളവിൽ ഉപയോഗിക്കുക.
പൊട്ടാസ്യം – വാഴപ്പഴം, തക്കാളി, ചീര, സ്ട്രോബറി, കൂൺ.
ഇരുന്പ് – ചീര, ശർക്കര, അവൽ, പച്ചിലവർഗങ്ങൾ, മാംസം, ഈന്തപ്പഴം, റാഗി, ഉണക്കമുന്തിരി.
സോഡിയം – ചീസ്, കാരറ്റ്, വെളുത്തുള്ളി, സവാള, മല്ലിയില.
* അമിത രക്തസമ്മർദമുള്ളവർ, ഹൃദ്രോഗികൾ, വൃക്കരോഗികൾ ഇവരൊക്കെ നിയന്ത്രിത അളവിൽ ഉപയോഗിക്കു.
അയഡിൻ – കടൽമത്സ്യം, തൈര്, ഉരുളക്കിഴങ്ങ്, സെലറി, ഓറഞ്ച്, മുന്തിരി.
വിവരങ്ങൾക്കു കടപ്പാട്: ആയുഷ്മാൻ ഭവ: ക്ലിനിക്ക്
(ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള സമഗ്ര ചികിത്സാപദ്ധതി)
ജില്ലാ ഹോമിയോ ആശുപത്രി, നാഗന്പടം, കോട്ടയം