നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നതിന് ചെറുമീനുകള്‍

helthl_2017Jan27ya3

പൂരിതകൊഴുപ്പിെന്‍റ അളവു കുറഞ്ഞ കടല്‍ വിഭവമാണു മീന്‍. പ്രോട്ടീന്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകള്‍, ധാതുക്കള്‍, പോഷകങ്ങള്‍ എന്നിവയുടെ കലവറ. ഹൃദയാരോഗ്യത്തിനു ഗുണപ്രദമായ വിഭവം.

ഹൃദയാരോഗ്യത്തിന് ഉത്തമം

* കാര്‍ഡിയോ വാസ്കുലാര്‍ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മീനില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്ന െ്രെടഗ്‌ളിസറൈഡിന്‍റെ അളവു കുറയ്ക്കുന്നു.

* നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎലിന്‍റെ അളവു കൂട്ടുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നു. ആഴ്്്ചയില്‍ രണ്ട്്് തവണയെങ്കിലും മീന്‍ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്നു ഗവേഷകര്‍. രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം. വറുത്തും പൊരിച്ചും കഴിക്കുന്നതു ശീലമാക്കരുത്.

* വ്യായാമവും മീന്‍ കഴിക്കുന്നതും ശീലമാക്കിയാല്‍ അമിതഭാരം നിയന്ത്രിക്കാനാകുമെന്നു ഗവേഷകര്‍.

കാന്‍സര്‍സാധ്യത കുറയ്ക്കുന്നു

*മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കുടല്‍, സ്തനം, പ്രോസ്‌റ്റേറ്റ് എന്നിവയിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നു ഗവേഷകര്‍. മീനെണ്ണ കാന്‍സറുമായി ബന്ധപ്പെ ഹൈപ്പര്‍ലിപ്പിഡിമിയ (രക്തത്തില്‍ ലിപ്പിഡ്‌സിന്‍റെ അളവ് ഉയരുന്ന അവസ്ഥ) കുറയ്ക്കുമെന്നും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

എല്ലുകളുടെ ആരോഗ്യത്തിന്

* ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗത്തിനുളള സാധ്യത മത്സ്യത്തിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ കുറയ്ക്കുന്നതായി ഗവേഷകര്‍.

* മീന്‍ കഴിക്കുന്നത് കുട്ടികളിലെ ആസ്ത്മസാധ്യത കുറയ്ക്കുന്നതായി ഗവേഷകര്‍

Related posts