ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജി നീര്, ചുവപ്പ്, നിറവ്യത്യാസം, ചൊറിച്ചില്‍ എന്നിവയായി പ്രത്യക്ഷപ്പെടാം. മറ്റൊരു തരത്തിലുള്ള ഗുരുതരമായ അലര്‍ജി പ്രതികരണമാണ് അനാഫൈലക്സിസ്. അത് വേഗത്തില്‍ ആരംഭിക്കുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യാം.
രോഗനിർണയം
രോഗിയുമായി സംസാരിക്കുന്നതിലൂടെയും ശാരീരിക പരിശോധന നടത്തുന്നതിലൂടെയുമാണ് അലർജി നിര്‍ണയിക്കപ്പെടുന്നത്.
നിര്‍ദ്ദിഷ്ട രോഗകാരികളെ തിരിച്ചറിയുന്ന പരിശോധനകളിലൂടെ നേരത്തെ നടത്തിയ കണ്ടെത്തലുകള്‍ ഉറപ്പിക്കാനും രോഗനിര്‍ണയം ഉറപ്പിക്കാനും ഫലപ്രദമായ ചികിത്സ നല്‍കാനും സാധിക്കും.
അലര്‍ജിക്ക് കാരണക്കാരായവയെ കണ്ടെത്താന്‍ പലതരത്തിലുള്ള രക്തപരിശോധനകളും ത്വക്കിന് മുകളില്‍ ചെയ്യുന്ന പലതരത്തിലുള്ള പരിശോധനകളും (Skin prick tests, Scratch tests) അലര്‍ജി ചികിത്സയിൽ പ്രാവീണ്യമുള്ള ഡോക്ടര്‍ പറഞ്ഞുതരുന്നതാണ്.
രോഗികള്‍ പുതിയ വീട്ടിലേക്കോ അപ്പാര്‍ട്ട്മെന്റിലേക്കോ മാറുക, തൊഴില്‍ സ്ഥലങ്ങള്‍ മാറ്റുക,വളര്‍ത്തുമൃഗങ്ങള്‍ സ്വന്തമാക്കുക (അല്ലെങ്കില്‍ നഷ്ടപ്പെടുക), അവര്‍ കഴിക്കുന്ന മരുന്നുകള്‍ മാറ്റുക, പുകവലി ഉപേക്ഷിക്കുകയോ ആരംഭിക്കുകയോ ചെയ്യുക (അല്ലെങ്കില്‍ പുകവലിയോടുള്ള അവരുടെ എക്സ്പോഷര്‍ മറ്റേതെങ്കിലും ഘടകങ്ങളാല്‍ മാറ്റപ്പെടുക) അവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം അലര്‍ജിയെ പറ്റി സംസാരിക്കുമ്പോള്‍ മനസില്‍ വയ്ക്കേണ്ടവയാണ്.
അലര്‍ജി പരിചരണത്തിന് അടിസ്ഥാനപരവും അംഗീകരിക്കപ്പെട്ടതുമായ മൂന്ന് സമീപനങ്ങള്‍: 1. അലര്‍ജിക്ക് കാരണമായവയെ ഒഴിവാക്കല്‍ 2. മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ 3. രോഗപ്രതിരോധവ്യവസ്ഥയുടെ പരിവര്‍ത്തനം.
ഒഴിവാക്കൽ
* ധാനമായി പൂപ്പല്‍, മൃഗങ്ങളുടെ പൊടി, പൊടിപടലങ്ങള്‍ എന്നിവയോട് അലര്‍ജി ഉള്ളവര്‍ക്ക് ഒഴിവാക്കല്‍ ഏറ്റവും പ്രധാനമാണ്, സാധ്യവുമാണ്. ഫില്‍ട്ടറിംഗ് ഉപകരണങ്ങള്‍ (ഉദാ. പൊടി മാസ്ക്, ഇലക്്ട്രോസ്റ്റാറ്റിക് ഫില്‍ട്ടറുകള്‍) ഉപയോഗിച്ച് പൊടിയുമായി സമ്പര്‍ക്കം ഒഴിവാക്കുക, പൂപ്പല്‍ നീക്കംചെയ്യല്‍, പൊടി, പരവതാനികള്‍ നീക്കംചെയ്യല്‍ എന്നിവ പോലുള്ള പ്രതിരോധ നടപടികള്‍ പരിസ്ഥിതി നിയന്ത്രണത്തില്‍ ഉള്‍പ്പെടുന്നു.
* കൃത്രിമ രോമങ്ങളുള്ള സ്റ്റഫ് ചെയ്ത മൃഗങ്ങളുടെ രൂപത്തി ലുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ കഴുകാവുന്നവയും ടെറി തുണിയും കൊണ്ട് നിര്‍മ്മിച്ചതുമായ കളിപ്പാട്ടങ്ങളിലേക്ക് മാറ്റുക.
* പൊടിപിടിക്കാത്ത തരത്തിലുള്ള തുണി കൊണ്ടു കട്ടിലുകള്‍ മൂടുക. കര്ട്ടന് പൊടി ഇല്ലാത്ത രീതിയില്‍ വയ്ക്കുക.
* അന്തരീക്ഷ മലിനീകരണം, പുക, മഴ, തണുത്ത വായു, ശീതീകരിച്ച ഭക്ഷണപാനീയങ്ങള്‍, ഐസ്ക്രീമുകള്‍, തൈര്, മോര്, കൊതുകിനെ അകറ്റുന്ന വസ്തുക്കള്‍, മറ്റ് രാസവസ്തുക്കള്‍, ഹെയര്‍ ഡൈ, ശക്തമായ സുഗസ്ധദ്രവ്യങ്ങള്, മറ്റ് സ്പ്രേകള്‍, ചന്ദനത്തിരി, കീടനാശിനികള്‍, രാസവളങ്ങള്‍ എന്നിവ അലര്‍ജി ഉള്ള ആളുകള്‍ ഒഴിവാക്കണം. മുടി എപ്പോഴും ഉണങ്ങി ഇരിക്കാന്‍ ശ്രദ്ധിക്കണം.
സ്റ്റിറോയ്ഡ് സ്പ്രേ ഉപയോഗിക്കുന്പോൾ
മൂക്കില്‍ അടിക്കുന്ന സ്റ്റിറോയിഡ് സ്പ്രേകള്‍ ആരംഭിച്ചിട്ടുള്ള രോഗികള്‍ക്ക് അവ ഉപയോഗിക്കേണ്ട ശരിയായ മാര്‍ഗം ഡോക്ടറും നഴ്സുമാരും തുടക്കത്തില്‍ അവബോധം നല്‍കുന്നതാണ്.
ഈ സ്പ്രേകള്‍ക്ക് പ്രായോഗികമായി വലിയ പാര്‍ശ്വഫലങ്ങള്‍ ഇല്ല. പക്ഷേ, ആവശ്യാനുസരണം ഉപയോഗിക്കുന്ന മറ്റ് സ്പ്രേകളെപ്പോലെയല്ല ഇവ ഉപയോഗിക്കേണ്ടത്.
നിര്‍ദ്ദിഷ്ട അളവില്‍ നിശ്ചിത നാളുകള്‍ സ്റ്റിറോയിഡ് സ്പ്രേകള്‍ പതിവായി ഉപയോഗിക്കണം. (സാധാരണയായി ഒരു പ്രത്യേക സീസണ് അല്ലെങ്കില്‍ ഒരു പ്രത്യേക അലര്‍ജി വസ്തുവിന്റെ സാന്നിധ്യമുള്ള കാലത്തോളം).
അലര്‍ജിക്കു കാരണമായ വസ്തുക്കളെ രോഗിയുടെ രോഗപ്രതിരോധ സംവിധാനത്തിലേക്ക് ആവര്‍ത്തിച്ച് അവതരിപ്പിക്കുന്നതാണു ലളിതമായി പറഞ്ഞാല്‍ ഇമ്മ്യൂണോതെറാപ്പി.
ഇതു മൂലം ഒരു വസ്തുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ പ്രതികൂല പ്രതികരണം ഉണ്ടാക്കുന്നതിനെക്കാള്‍ രോഗപ്രതിരോധ സംവിധാനത്തിന് അതുമായി പൊരുത്തപ്പെടാനും സംരക്ഷണം വര്‍ധിപ്പിക്കാനും കഴിയും.
അലര്‍ജിക്ക് കാരണമായവയെ ഒഴിവാക്കുക എന്നതാണ്് ഏറ്റവും ഫലപ്രദമായ ചികിത്സ. എന്നാല്‍ ഈ ഒഴിവാക്കല്‍ അസാധ്യമോ അപ്രായോഗികമോ ആയ സാഹചര്യങ്ങളിലും മരുന്ന് കൊണ്ടുള്ള ചികിത്സയില്‍ ഒരാള്‍ അസംതൃപ്തനാണെങ്കിലുമാണ് ഇമ്മ്യൂണോതെറാപ്പി പ്രധാനമായും ഉപദേശിക്കുന്നത്.