മാർദവമുള്ള മെത്തയിൽ ഉറക്കം ശീലമായാൽ…

കു​റേ​യേ​റെ പേ​രി​ല്‍ പു​റം​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കാ​റു​ള്ള​ത് അ​മി​തവ​ണ്ണ​മാ​ണ്. പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​രി​ല്‍ പു​റ​ത്തെ പേ​ശി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ ഭാ​രം താ​ങ്ങേ​ണ്ടി വ​രു​ന്ന​താ​ണ് പൊ​ണ്ണ​ത്ത​ടി​യും പു​റ​വേ​ദ​ന​യു​മാ​യു​ള്ള ബ​ന്ധം. പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​രി​ല്‍ പു​റം​വേ​ദ​ന​യ്ക്കു​ള്ള ചി​കി​ത്സ​യു​ടെ പ്ര​ധാ​ന ഭാ​ഗം പൊ​ണ്ണ​ത്ത​ടി കു​റ​യ്ക്കു​ക​യാ​ണ്.

എവിടെ കിടന്ന് ഉറങ്ങണം?

മ​നു​ഷ്യ​ന്‍ സു​ഖ​മാ​യി​രി​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കു​ന്ന​ രീ​തി​ക​ള്‍ പ​ല​തും പു​റം​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​താ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന് കി​ട​ന്നു​റ​ങ്ങു​ന്ന​ത് ന​ല്ല പ​തു​പ​തു​ത്ത മെ​ത്ത​യി​ല്‍ ആ​യി​രി​ക്ക​ണം എ​ന്ന് പ​ല​ര്‍​ക്കും നി​ര്‍​ബ​ന്ധ​മാ​ണ്. ശ​രീ​ര​ത്തി​ലെ അ​സ്ഥി​ക​ള്‍​ക്ക് അ​സ്ഥി​ക​ളു​മാ​യി ചേ​ര്‍​ന്നുനി​ല്‍​ക്കു​ന്ന പേ​ശി​ക​ളാ​ണ് എ​പ്പോ​ഴും താ​ങ്ങാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

കൂ​ടു​ത​ല്‍ മാ​ര്‍​ദവ​മു​ള്ള മെ​ത്ത​യി​ല്‍ കി​ട​ന്നു​റ​ങ്ങു​മ്പോ​ള്‍ ഈ ​പേ​ശി​ക​ള്‍​ക്ക് അ​വ​യു​മാ​യി യോ​ജി​ച്ചുകി​ട​ക്കു​ന്ന അ​സ്ഥി​ക​ള്‍​ക്ക് താ​ങ്ങാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​​യി​ല്ല. അതിനാൽ പ​ല​രും മ​ര​ക്ക​ട്ടി​ലി​ലോ ത​റ​യി​ലോ കി​ട​ന്നു​റ​ങ്ങാ​റു​ണ്ട്. അ​തും ന​ല്ല ന​ട​പ​ടി​യെന്നു പ​റ​യാ​നനാവില്ല. ഒ​രു പ​ല​ക​ക്ക​ട്ടി​ലി​ല്‍ മൂ​ന്ന് ഇ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ക​നം ഇ​ല്ലാ​ത്ത മെ​ത്ത​യി​ല്‍ കി​ട​ന്നു​റ​ങ്ങു​ന്ന​താ​ണ് ന​ല്ല​ത്.

മറ്റു രോഗങ്ങളുടെ ഭാഗമായി…

വേ​റെ ചി​ല രോ​ഗ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രി​ക്കും പ​ല​രി​ലും പു​റം​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​ത്. അ​സ്ഥി​ക​ളെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍, ന​ട്ടെ​ല്ലി​ലും പേ​ശി​ക​ളി​ലും ഉ​ണ്ടാ​കു​ന്ന നീ​ര്‍​ക്കെ​ട്ട്, ക​ശേ​രു​ക്ക​ള്‍​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍, പ്രാ​യം കൂ​ടി​യ​വ​രി​ല്‍ പ്രാ​യ​ക്കൂ​ടു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി സം​ഭ​വി​ക്കു​ന്ന കു​റ​വു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​സ്വ​സ്ഥ​ത​ക​ളാ​കു​ന്ന​ത് പു​റം​വേ​ദ​ന ആ​യി​ട്ടാ​വും. ഇ​ങ്ങ​നെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​രി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ആ​വ​ശ്യ​മാ​യി വ​രും. ശ​രി​യാ​യ രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തു​ന്ന​ത് ശ​രി​യാ​യ ചി​കി​ത്സ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​മാ​ണ്.

എ​ല്ലാ പു​റം​വേ​ദ​ന​ക​ളും ഒ​ന്ന​ല്ല

പു​റം​വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ ആ​ദ്യം മ​ന​സിലാ​ക്കേ​ണ്ട​ത് എ​ല്ലാ പു​റം​വേ​ദ​ന​ക​ളും ഒ​ന്ന​ല്ല എ​ന്നു​ള്ള​താ​ണ്. മ​രു​ന്നു​ക​ള്‍ ക​ഴി​ച്ച ശേ​ഷ​വും പു​റം​വേ​ദ​ന തു​ട​രു​ക​യാ​ണ് എ​ങ്കി​ല്‍ അ​ത് ശ്ര​ദ്ധി​ക്ക​ണം. അ​ടു​ത്തു​ള്ള ഒ​രു ഡോ​ക്ട​റെ പോ​യി കാ​ണ​ണം. അ​ദ്ദേ​ഹം നി​ര്‍​ദേശി​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ള്‍ ചെ​യ്യ​ണം. മ​രു​ന്നു​ക​ള്‍ ക​ഴി​ക്കു​ന്ന​തും വ്യാ​യാ​മ​വും ഡോ​ക്ട​ര്‍ പ​റ​യു​ന്ന​തുപോ​ലെ അ​നു​സ​രി​ക്കു​കയും വേ​ണം.

സാധാരണ വേദനയെങ്കിൽ…

പ​രി​ശോ​ധ​ന​ാഫ​ല​ങ്ങ​ള്‍ എ​ല്ലാം നോ​ര്‍​മ​ലാ​യാ​ണ് കാ​ണു​ന്ന​തെങ്കി​ല്‍ ആ​ശ്വ​സി​ക്കാം. വേ​ദ​നയ്ക്കു കാ​ര​ണ​ങ്ങ​ള്‍ ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ല എ​ങ്കി​ല്‍ അ​ല്‍​പം എ​ള്ളെ​ണ്ണ ചെ​റി​യ ചൂ​ടി​ല്‍ വേ​ദ​ന​യു​ള്ള ഭാ​ഗ​ത്ത് പു​ര​ട്ടി അ​ഞ്ച് മി​നി​റ്റ് സ​മ​യം മൃ​ദു​വാ​യി ത​ട​വി ചൂ​ടു​വെ​ള്ള​വും സോ​പ്പും ഉ​പ​യോ​ഗി​ച്ച് ക​ഴു​കി ക​ള​യാ​വു​ന്ന​താ​ണ്.

കു​റ​ച്ച് ദി​വ​സം വി​ശ്ര​മി​ക്കു​ന്ന​തും ന​ല്ല​താ​ണ്. പു​റ​ത്തെ പേ​ശി​ക​ള്‍​ക്ക് ബ​ലം കി​ട്ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന ചി​ല വ്യാ​യാ​മ​ങ്ങ​ളു​ണ്ട്. അ​ത് ഡോ​ക്ട​ര്‍ പ​റ​ഞ്ഞുത​രു​ന്ന​താ​ണ്. പു​റം​വേ​ദ​ന​ക​ള്‍, അ​ത് ഏ​ത് കാ​ര​ണ​മാ​യി ഉ​ണ്ടാ​യ​താ​ണെ​ങ്കി​ലും പൂ​ര്‍​ണ​മാ​യും സു​ഖ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​ന്ന അ​റി​വു​ക​ള്‍ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​ണ്.

Related posts

Leave a Comment