ഇത്തിരി കുഞ്ഞന്‍ ബീറ്റ്‌റൂട്ടിനു ഒത്തിരി ഗുണങ്ങള്‍

കാണാനുള്ള ഭംഗി പോലെതന്നെ ഗുണമുള്ള പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. മണ്ണിനടിയില്‍ വളരുന്ന ബീറ്റ്‌റൂട്ട് ആരോഗ്യത്തിന്റെ ഒരു കലവറ തന്നെയാണ്.

പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഇത് തരുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഏറ്റവും ശക്തമായ 10 ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ പച്ചക്കറികളിലൊന്നാണ് ബീറ്റ്‌റൂട്ട്. കറിയായും ജ്യൂസായും പച്ചക്കും ബീറ്ററൂട്ട് ആളുകള്‍ കഴിക്കാറുണ്ട്.

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ കൂട്ടുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. പൊട്ടാസ്യത്തിന്റെയും ഫോളേറ്റുകളുടെയും ഉറവിടമാണ് ബീറ്റ്‌റൂട്ടുകള്‍.

ബീറ്റ്‌റൂട്ട് നാരുകളാല്‍ നിറഞ്ഞതായതാനാല്‍ ദഹന പ്രക്രിയകളെ നിയന്ത്രിക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ചര്‍മ സംരക്ഷണത്തിനും ബീറ്റ്‌റൂട്ട് സഹായിക്കുന്നു.

ബീറ്റ്‌റൂട്ടിലെ ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കി ചര്‍മ്മത്തെ സംരക്ഷിക്കുന്നു. വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്നു.

കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുകയും ഹൃദ്രോഗം കാന്‍സര്‍ തുടങ്ങിയ അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ഡിമെന്‍ഷ്യ അഥവാ മറവിരോഗത്തിന് ബീറ്റ്‌റൂട്ട് ഉത്തമ പ്രതിവിധിയാണ്. ബീറ്റ്‌റൂട്ട് കഴിച്ചാല്‍ തലച്ചോറിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഓര്‍മ്മശേഷി വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഡയറ്റ് ചെയ്യുന്നവര്‍ ഭക്ഷണത്തില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്താറുണ്ട്. കലോറിയുടെ അളവ് കുറവായതിനാല്‍ ശരീരത്തില്‍ കൊഴുപ്പടിയാന്‍ അനുവദിക്കുന്നില്ല.

 

 

 

 

 

Related posts

Leave a Comment