എല്ലുകളുടെ കരുത്തിന്(2)എല്ലുകളുടെ ആരോഗ്യത്തിന് വീട്ടിൽ ശ്രദ്ധിക്കേണ്ടത്…


എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം, മഗ്നീഷ്യം, വിറ്റാ മിൻ ഡി എന്നിവയൊക്കെ അവശ്യം. പ്രായമായവർ, പ്രത്യേ കിച്ചും ഓസ്റ്റിയോപൊറോസിസ് ബാധിതർ ശരീരത്തിൽ ഇത്തരം പോഷകങ്ങളുടെ തോതു കൂട്ടുന്നതിനു വീട്ടിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

പാൽ കുടിക്കുന്പോൾ
കാ​ൽ​സ്യ​മാ​ണ് എ​ല്ലു​ക​ൾ​ക്കു ഗു​ണ​മു​ള​ള പാ​ലി​ലെ മു​ഖ്യ​പോ​ഷ​കം. പാ​ലു​ത്പ​ന്ന​ങ്ങ​ളും അ​തു​പോ​ലെ ത​ന്നെ. പ​ക്ഷേ, കൊ​ഴു​പ്പു നീ​ക്കി ഉ​പ​യോ​ഗി​ക്ക​ണം. 50 വ​യ​സി​നു മേ​ൽ പ്രാ​യ​മു​ള​ള​വ​ർ പാ​ട നീ​ക്കി​യ പാ​ൽ ഡ​യ​റ്റീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന അ​ള​വി​ൽ ഉ​പ​യോ​ഗി​ക്ക​ണം.

മീൻ കഴിക്കുന്പോൾ
മ​ത്തി, നെ​ത്തോ​ലി തുടങ്ങിയ ചെ​റു മു​ള​ളു​ള​ള മീ​നു​ക​ൾ കാ​ൽ​സ്യം സ​ന്പ​ന്നം. മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ക​യാ​ണ് ഉ​ചി​തം.

ഇലക്കറികൾ
ഇ​രു​ണ്ട പ​ച്ച നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലും കാ​ൽ​സ്യം ധാ​രാ​ളം. ഇ​ല​ക്ക​റി​ക​ൾ ശീ​ല​മാ​ക്ക​ണം. ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ളി​ലെ മ​ഗ്നീ​ഷ്യവും എ​ല്ലു​ക​ൾ​ക്കു ഗു​ണ​പ്ര​ദം. ഓ​റ​ഞ്ച് ജ്യൂ​സ് ക​ഴി​ക്കു​ന്ന​ത് ഉ​ചി​തം. അ​തു ധാ​രാ​ളം കാ​ൽ​സ്യം ശ​രീ​ര​ത്തി​ലെ​ത്തി​ക്കും.

സോയാബീൻ
കാ​ൽ​സ്യം ധാ​രാ​ള​മ​ട​ങ്ങി​യ മ​റ്റൊ​രു ഭ​ക്ഷ്യ​വ​സ്തു​വാ​ണ് സോ​യാ​ബീ​ൻ. ഗോ​ത​ന്പു​മാ​വി​നൊ​പ്പം സോ​യാ പൗ​ഡ​ർ ചേ​ർ​ത്തു ച​പ്പാ​ത്തി ത​യാ​റാ​ക്കാം. സോ​യാ ബീ​ൻ​സ്, സോ​യാ ബോ​ൾ എ​ന്നി​വ​യും വി​പ​ണി​യി​ൽ സു​ല​ഭം. ആ​ർ​ത്ത​വ​വി​രാ​മം വ​ന്ന സ്ത്രീ​ക​ൾ സോ​യാ​ബീ​ൻ ക​ഴി​ക്കു​ന്ന​ത് എ​ല്ലു​ക​ളു​ടെ ക​രു​ത്ത് നി​ല​നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​കം.

നട്സിലെ പ്രോട്ടീൻ
ന​ട്സ് ഇ​ന​ങ്ങ​ളി​ൽ ഉദാ: വാ​ൽ​നട്ട് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ധാ​രാ​ളം. ഇ​ത് എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം.
ന​ട്സി​ലെ പ്രോട്ടീ​ൻ എ​ല്ലു​ക​ളു​ടെ ക​രു​ത്തു കൂട്ടുന്നു.

കൂവരക്
ചെ​റു​പ​യ​ർ, വ​ൻ​പ​യ​ർ, കൂ​വ​ര​ക് എ​ന്നി​വ​യും ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.​ കൂ​വ​ര​ക് ക​ഴു​കി ഉ​ണ​ക്കി പൊ​ടി​ച്ചു കു​റു​ക്കാ​ക്കി ഉ​പ​യോ​ഗി​ക്കാം.

ഉപ്പ് എത്രത്തോളം ?
ഉ​പ്പ് മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക. ഉ​പ്പു കൂ​ടി​യ ഭ​ക്ഷ​ണം അ​മി​ത​മാ​യാ​ൽ മൂ​ത്ര​ത്തി​ലൂ​ടെ കാ​ൽ​സ്യം അ​ധി​ക​മാ​യി ന​ഷ്ട​മാ​വും.

വെയിലു കൊള്ളാം
സൂ​ര്യ​പ്ര​കാ​ശ​ത്തിന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ശ​രീ​രം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വി​റ്റാ​മി​ൻ ഡി ​ശ​രീ​രം കാ​ൽ​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി​ക്കു​ന്നു.

സപ്ളിമെന്‍റുകൾ ഉപയോഗിക്കുന്പോൾ
വി​റ്റാമി​ൻ ഡി ​സ​പ്ലി​മെ​ൻ​റു​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം കൂ​ടാ​തെ സ്വി​ക​രി​ക്ക​രു​ത്.

വ്യായാമം എങ്ങനെ ?
ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള​ള വ്യാ​യാ​മ​രീ​തി​ക​ളും എ​ല്ലു​ക​ളു​ടെ ക​രു​ത്തു കൂട്ടുന്നു. എല്ലുകളുടെ തേ​യ്മാ​നം കു​റ​യ്ക്കു​ന്നു. ക​രു​ത്തു​ള​ള പേ​ശി​ക​ൾ രൂ​പ​പ്പെ​ടു​ന്നു. വീ​ഴ്ച, ഒ​ടി​വ് എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

പ​ക്ഷേ, ക​ടു​ത്ത ഓ​സ്റ്റി​യോ പൊ​റോ​സി​സ് രോ​ഗി​ക​ൾ വ്യാ​യാ​മ​മു​റ​ക​ൾ സ്വ​യം സ്വീ​ക​രി​ക്ക​രു​ത്. അം​ഗീ​കൃ​ത യോ​ഗാ പ​രി​ശീ​ല​ക​നി​ൽ നി​ന്നു യോ​ഗ പ​രി​ശീ​ലി​ക്കു​ന്ന​തും ഉ​ചി​തം.

സം​സ്ക​രി​ച്ച മാം​സ​വി​ഭ​വ​ങ്ങ​ൾ..?
സം​സ്ക​രി​ച്ച മാം​സ​വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക. ശ​രീ​ര​ത്തി​ൽ നി​ന്നു കാ​ൽ​സ്യം ന​ഷ്ട​മാ​കു​ന്ന​തു ത​ട​യാ​ൻ അ​തു സ​ഹാ​യ​കം.

കാപ്പികുടി അമിതമായാൽ…
കാ​പ്പി​യി​ലെ ക​ഫീ​നും കാ​ൽ​സ്യം ആ​ഗി​ര​ണം ത​ട​യു​ന്നു. അ​തി​നാ​ൽ അ​മി​ത​മാ​യ കാ​പ്പി​കു​ടി ഒ​ഴി​വാ​ക്കു​ക.

മദ്യം അപകടം
ആ​ൽ​ക്ക​ഹോളിന്‍റെ(​മ​ദ്യ​ത്തിന്‍റെ) ഉ​പ​യോ​ഗ​വും എ​ല്ലു​ക​ൾ​ക്കു ദോ​ഷ​ക​രം.

Related posts

Leave a Comment