കൽപ്പറ്റ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് കാർഡുകൾക്ക് അപാകതകൾ ഏറെയെന്ന് പരാതി. 2018 സാന്പത്തിക വർഷത്തിൽ നിലവിലുണ്ടായിരുന്ന സ്മാർട്ട് കാർഡ് പുതുക്കിയ കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിൽ കാർഡ് വിതരണം ചെയ്യുന്ന സമയത്താണ് അപാകതകൾ കണ്ടത്തിയത്.
കാർഡിൽ രേഖപ്പെടുത്തിയ കുടുംബനാഥന്റെ ഫോട്ടോ പോലും തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് അച്ചടിച്ചിട്ടുള്ളത്. പേര് ഒഴികെ വിലാസവും മറ്റു അടയാളങ്ങളും കാർഡിൽ ഉൽപ്പെടുത്തിയിട്ടില്ല. പ്രിന്റ് ചെയ്ത പല വിവരങ്ങളും മാഞ്ഞ് പോകുന്നുമുണ്ട്.