തിരുവനന്തപുരം: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സർക്കാർ പരിഷ്കരിച്ചു.
ഇനി മുതൽ വൈകിട്ട് ആറ് വരെ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
അതേസമയം അവധിയിലുള്ള മുഴുവൻ ഡോക്ടർമാരോടും ജോലിക്ക് ഹാജരാകാൻ സർക്കാർ നിർദ്ദേശിക്കും. അവധികൾ റദ്ദാക്കി ഡോക്ടർമാരെ അവശ്യസേവനങ്ങൾക്ക് ഉപയോഗിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
അവധിയിലുള്ള ഡോക്ടർമാർക്ക് ഇത് സംബന്ധിച്ച് അറിയിപ്പുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകും.