കൊടകര: ഒരേസമയം വിനോദത്തോടൊപ്പം ആരോഗ്യവും പ്രദാനംചെയ്യുന്ന ഗെയിമിംഗ് ബൈക്ക് കണ്ടുപിടിച്ചിരിക്കുകയാണ് കൊടകര സഹൃദയ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾ.
മൊബൈലിലൊ കംപ്യൂട്ടറിലോ ഗെയിം കളിക്കുന്പോൾ ശരീരത്തിനു വ്യായാമം ഇല്ലാത്തതു നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിനു പരിഹാരമായാണ് എൻജിനീയറിംഗ് വിദ്യാർഥികളുടെ കണ്ടുപിടി ത്തം.
ഒരു സൈക്കിളും മോണിട്ടറും സെൻസറുകളും അനുബന്ധ സംവിധാനങ്ങളുമാണ് ഇതിലുള്ളത്. വീഡിയോ ഗെയിമിൽ ബൈക്കോ കാറോ ഓടിക്കുന്പോൾ കീപാഡ് അമർത്തുന്നതിനു പകരം സൈക്കിൾ ചവിട്ടുന്നതാണ് ഇതിലെ വ്യത്യാസം.
ഹാൻഡിൽ ചലിക്കുന്നതനുസരിച്ചാണ് ഇത് ഓടുന്നതും തിരിയുന്നതും. വേഗത കുറയ്ക്കണമെങ്കിൽ ബ്രേക്ക് പിടിക്കണം. യഥാർഥത്തിൽ റോഡിലൂടെ സൈക്കിൾ ഓടിക്കുന്ന പ്രതീതിയാണ് ഗെയിമിംഗ് ബൈക്ക് നൽകുന്നത്.
സൈക്കിളിന്റെ പിറകിലെ ടയറിലും ഹാൻഡിലിലും സെൻസർ ഘ ടിപ്പിച്ചിട്ടുണ്ട്. അതിനാൽ എത്ര ദൂരത്തിൽ സൈ ക്കിൾ ചവുട്ടി, എത്ര കലോറി ഉൗർജം ഉപയോഗിച്ചു തുടങ്ങിയ വിവരങ്ങൾ അറിയാനാകും.
ആരോഗ്യ ആപ്പ് പ്രതിദിന വർക്ക്ഒൗട്ട് പ്ലാനും നൽകുന്നു. സഹൃദയ എൻജിനീയറിംഗ് കോളജിലെ അവസാന വർഷ കന്പ്യൂട്ടർ സയൻസ് വിദ്യാർഥികളായ മെൽറോയ് ഡെന്നി, പോൾ കെ. ജോയ്, ടി. ശ്രീരാഗ്, സൂരജ് നന്ദൻ എന്നിവരാണ് അസോ. പ്രഫ. ഡോ.ആർ. സതീഷ്കുമാറിന്റെ മേൽനോട്ടത്തിൽ ഗെയിമിംഗ് ബൈക്ക് തയാറാക്കിയത്.
ദേശീയതലത്തിൽ സെന്റ് ഗിറ്റ്സ് കോളജിൽ നടന്ന പ്രൊജക്ട് മത്സരത്തിലും ജ്യോതി എൻജിനീയറിംഗ് കോളജിൽ നടന്ന തരംഗ് ടെക്ഫെസ്റ്റ് പ്രൊജക്ട് മത്സരത്തിലും മികച്ച പ്രൊജക്ടിനുള്ള അവാർഡുകൾ നേ ടി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിംഗ് കോ ളജിൽ നടത്തിയ മത്സരത്തിൽ ആരോഗ്യ സംരക്ഷണ രംഗത്തെ മികച്ച ഇന്നൊവേഷൻ അവാർഡും ഇവർക്കു ലഭിച്ചു.