ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.
ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്.
ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു.
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം.
പ്രമേഹകാരണങ്ങൾ
പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം.
അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ
ലക്ഷണങ്ങളാണ്.
പ്രമേഹരോഗികളുടെ ഭക്ഷണക്രമം
ഉപേക്ഷിക്കേണ്ട ഭക്ഷണ പദാർഥങ്ങൾ
*മധുരപലഹാരങ്ങൾ
*എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം
*കൂടിയ അളവിൽ കൊഴുപ്പും അന്നജവും]അടങ്ങിയ ഭക്ഷണം
*മധുരമടങ്ങിയ പഴച്ചാറുകൾ
*അച്ചാറുകൾ
*ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്
ഉൾപ്പെടുത്തേണ്ട ഭക്ഷണപദാർഥങ്ങൾ
*ഇലക്കറികൾ *സാലഡുകൾ *മുളപ്പിച്ച പയറുവർഗങ്ങൾ
*കൊഴുപ്പു നീക്കിയതും വെള്ളം ചേർത്തതുമായ പാൽ
*തവിട് അടങ്ങിയതും നാരുകളുള്ളതുമായ ഭക്ഷണം
*ഭക്ഷണത്തിൽ തേങ്ങയുടെയും എണ്ണയുടെയും ഉപ്പിന്റെയും അളവ് കുറയ്ക്കുക
*കൃത്യസമയത്ത് കൃത്യമായഇടവേളകളിൽ ഭക്ഷണം കഴിക്കുക
കോവിഡ് കാലത്ത് പ്രമേഹരോഗികൾശ്രദ്ധിക്കേണ്ടത്
*ആവശ്യമുള്ള മരുന്നുകൾ വാങ്ങി കയ്യിൽകരുതുക
*അത്യാവശ്യമുള്ള ഫോണ് നന്പറുകൾഎഴുതി സൂക്ഷിക്കുക
*രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുക
*പനി, ചുമ, ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട് എന്നിവ കണ്ടാൽ വൈദ്യസഹായംതേടുക
*തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കുക
*കൃത്യമായ ദിനചര്യകൾ പാലിക്കുക
*പോഷകപ്രധാനമായ ഭക്ഷണം കഴിക്കുക
*കൃത്യമായി വ്യായാമം ചെയ്യുക
പ്രമേഹ അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ
*കാഴ്ചശക്തി നഷ്ടപ്പെടൽ (ഡയബറ്റിക് റെറ്റിനോപ്പതി)
*വൃക്കയ്ക്കുണ്ടാകുന്ന തകരാറ്
*ഉദ്ധാരണശേഷിക്കുറവ് *യോനീവരൾച്ച
*ഉണങ്ങാത്ത മുറിവുകൾ *വിറ്റാമിൻ സി, ഡി എന്നിവയുടെ കുറവുമൂലമുണ്ടാകുന്ന അസ്ഥിവേദന.
ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും പ്രധാന കാരണമാണ് പ്രമേഹം. പ്രമേഹം നേരത്തേ കണ്ടെത്തുക.
ചികിത്സിക്കുക.
പ്രമേഹരോഗികളുടെവ്യായാമം
ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ വേണ്ടവിധത്തിൽ പ്രവർത്തിക്കാൻ വ്യായാമം സഹായിക്കും.
*ദിവസം 30 മിനിറ്റ് എങ്കിലുംവ്യായാമം
*തുടക്കത്തിൽ 5 മുതൽ 10 മിനിറ്റുവരെ ചെയ്ത് പിന്നീട് ദൈർഘ്യംകൂട്ടാം
*നടത്തം, സൈക്കിൾ ഓടിക്കൽ, നൃത്തം, നീന്തൽ, ടെന്നീസ്, പടികൾ കയറുക, ഓടുക
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്.