പ്രമേഹമുള്ളവർ മനസിന്റെ പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കണം. മാനസികാവസ്ഥ ആരോഗ്യകരമായ നിലയിൽ സൂക്ഷിക്കുന്നവരിൽ രക്തത്തിലെ പഞ്ചസാരയുടെ നില സാധാരണ നിലയിലായിരിക്കാൻ കൂടുതൽ സാധ്യതയുണ്ട്.
‘ഷുഗർ’
പ്രമേഹം എന്ന രോഗത്തെ പൊതുജനങ്ങളിൽ ബഹുഭൂരിപക്ഷവും ‘ഷുഗർ’ എന്നാണ് പറയാറുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നുകാണുന്നത് പ്രമേഹത്തിന്റെ അറിയിപ്പ് മാത്രമാണ്. കാര്യങ്ങൾ അവിടെ അവസാനിക്കുന്നില്ല. അതങ്ങനെ നീണ്ടു കിടക്കുകയാണ്.
രക്തത്തിലെ പഞ്ചസാരയുടെ നില ഉയരത്തിലാണ് എന്ന് അറിയുന്നതു മുതൽ ചികിത്സ, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയുടെ പ്രാധാന്യം വളരെ വലുതാണ്.
വന്ധ്യത, ലൈംഗിക ശേഷിക്കുറവ്
കുറച്ചുകാലമായി വന്ധ്യത, പ്രമേഹത്തോടനുബന്ധിച്ച് ഉണ്ടാകുന്ന സങ്കീർണതകളിൽ ശ്രദ്ധേയമായ ഒരു വിഷയമായി മാറിയിരിക്കുന്നു.
പ്രമേഹം ഉള്ളവരിൽ പ്രമേഹം ഇല്ലാത്തവരെ അപേക്ഷിച്ച് ലൈംഗിക താൽപര്യവും ലൈംഗിക ശേഷിയും കുറയാനുള്ള സാധ്യത കൂടുതൽ ആയിരിക്കും.
അണുബാധ
പ്രമേഹം ഉള്ള സ്ത്രീകളിൽ കാണുന്ന ഒരുപ്രശ്നം ഇടയ്ക്കിടെ മൂത്രാശയവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അണുബാധയാണ്. ഇതിന്റെ ഭാഗമായും ലൈംഗിക താൽപര്യവും ലൈംഗിക ശേഷിയും കുറയാവുന്നതാണ്.
സങ്കീർണതകൾ പ്രതിരോധിക്കാം
വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും പുതിയ അറിവുകൾ അനുസരിച്ച് പരിശോധനകളും ചികിത്സയും കൈകാര്യം ചെയ്യുക, ആഹാരം ക്രമീകരിക്കുക, വ്യായാമം ശീലിക്കുക, മാനസിക സംഘർഷം കൈകാര്യം ചെയ്യാൻ പരിശീലനം നേടുക, അണുബാധകൾ ശ്രദ്ധിക്കുക എന്നിവയിലൂടെ പ്രമേഹവും അതിന്റെ ഭാഗമായി ഭാവിയിൽ ഉണ്ടാകാവുന്ന സങ്കീർണതകളും ഫലപ്രദമായി പ്രതിരോധിക്കാനും സുഖപ്പെടുത്താനും സഹായിക്കുന്ന ധാരാളം പുതിയ അറിവുകൾ ഇപ്പോൾ നമുക്ക് സ്വന്തമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393