പ്രമേഹം
പ്രമേഹം സ്ത്രീപുരുഷ ഭേദമെന്യേ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ്. പ്രമേഹം ഇന്ത്യയിലെ ജനങ്ങളിൽ ആശങ്കാജനകമായ രീതിയിൽ കൂടിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ഭയപ്പെടുത്തുന്ന സത്യം ആയിരിക്കുന്നു.
പ്രമേഹത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സങ്കീർണതകൾ പുരുഷന്മാരേക്കാൾ കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയും. കാഴ്ചയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വൃക്കരോഗങ്ങൾ, വിഷാദം എന്നിവ വേറേയും.
ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാര ഉയർന്ന നിലയിൽ കാണുന്നവരിൽ ചില പ്രശ്നങ്ങൾ കാണാവുന്നതാണ്. അംഗവൈകല്യമുള്ള കുട്ടികൾ ജനിക്കുന്നതിനുള്ള സാധ്യതയാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.
ഡോക്ടറുടെ നിർദേശപ്രകാരം ആഹാരരീതിയിലെ ക്രമീകരണങ്ങൾ, വ്യായാമം, ദിവസവും രക്തത്തിലെ പഞ്ചസാരയുടെ നില പരിശോധിക്കുക, ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
പ്രസവാനന്തര പ്രശ്നങ്ങൾ
രക്തത്തിലെ ഹീമോഗ്ലോബിന്റെ നില താഴ്ന്നതായിരിക്കുക, ഉയർന്ന രക്തസമ്മർദം എന്നിവ ഗർഭകാലത്ത് അനുഭവപ്പെടുന്നവരിൽ പ്രസവാനന്തരം ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആയിരിക്കും.
* സ്ത്രീകളിൽ ഗർഭാരംഭം മുതൽ ഈ വിഷയങ്ങളിൽ ശരിയായ ശ്രദ്ധ ചെലുത്തേണ്ടതാണ്.
* ഗർഭകാലത്ത് ആവശ്യമായ അളവിൽ പോഷകാംശങ്ങൾ അടങ്ങിയ ആഹാരം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം. ഡോക്ടർ നിർദേശി ക്കുന്ന വ്യായാമങ്ങൾ ശീലിക്കണം. മാനസിക സംഘർഷം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മൂത്രാശയ രോഗങ്ങൾ
മൂത്രാശയവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അണുബാധകൾ സ്ത്രീകളിലെ ഒരു പ്രധാന പ്രശ്നമാണ്. ഇത് കുറേയേറെ സ്ത്രീകളിൽ സാധാരണയായി കാണാൻ കഴിയുന്ന ഒരു പ്രശ്നവും ആണ്.
* ഇടയ്ക്കിടെ മൂത്രം ഒഴിക്കണം എന്ന തോന്നൽ, മൂത്രം പോകുമ്പോൾ വേദനയും ചുട്ടുനീറ്റലും, മൂത്രത്തിന്റെ നിറം മങ്ങുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഇത് ശരിയായ രീതിയിൽ ചികിത്സിക്കണം.
ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കണം.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393