പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായിരിക്കണം. പരിശോധനയുടെ ഫലങ്ങളെക്കുറിച്ചും ചികിത്സയിൽ സ്വീകരിക്കുന്ന സമീപനങ്ങളും വ്യക്തമായി പറഞ്ഞു മനസിലാക്കിക്കൊടുക്കുകയും വേണം.
ആഹാരക്രമം
രോഗികളുടെ സ്വഭാവം, താൽപര്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് ആഹാരശീലങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. നല്ല ആരോഗ്യത്തിനു സഹായിക്കുന്നതും സമീകൃതവും ആയ ആഹാരക്രമമാണ് ഡോക്ടർമാർ പ്രമേഹം ഉള്ളവർക്ക് നിർദേശിക്കാറുള്ളത്. വൃക്കകളുടെ ആരോഗ്യനില ഇടയ്ക്കിടെ പരിശോധിക്കണം.
പഞ്ചസാര ഒഴിവാക്കണം
* പഞ്ചസാരയുടെ ഏതു തരത്തിലുമുള്ള ഉപയോഗം പ്രമേഹം ഉള്ളവർ ഒഴിവാക്കണം.
* വളരെയധികം എളുപ്പത്തിൽ പ്രമേഹ നിയന്ത്രണം സാധ്യമാകുന്നതിനും രക്തസമ്മർദം ഉയരാതിരിക്കാനും ഉപ്പ് കൂടി ഒഴിവാക്കുകയോ ഏറ്റവും കുറഞ്ഞ അളവിൽ ശീലമാക്കുകയോ ചെയ്യുന്നത് നല്ലതാണ്.
* ഇലക്കറികൾ, ഉലുവ, വെളുത്തുള്ളി എന്നിവ വളരെ നല്ല ഫലം ചെയ്യുന്നതാണ്.
* മദ്യപാനം ഉള്ളവർ അതു പൂർണമായും വേണ്ട എന്ന് തീരുമാനിക്കണം. പുകവലിക്കുന്ന സ്വഭാവവും നല്ലതല്ല.
* ഡോക്ടർ പറയുന്ന ക്രമത്തിൽ വ്യായാമം ചെയ്യണം. ദിവസവും അര മണിക്കൂർ രാവിലെയും വൈകുന്നേരവും നടക്കുന്നത് ഉചിതം. ജോഗിംഗ്, നീന്തൽ എന്നിവയും നല്ല വ്യായാമങ്ങളാണ്.
വ്യായാമം ചെയ്താൽ
വ്യായാമം ചെയ്യുന്നതുവഴി രക്തത്തിലെ പഞ്ചസാരനിലയുടെ നിയന്ത്രണം സാധ്യമാകുന്നതിനു
പുറമെ വേറെയും നേട്ടങ്ങളുണ്ട്.
* ഹൃദയത്തിന്റെ പ്രവർത്തനം ആരോഗ്യ കരമായ നിലയിലാകും.
* രക്തസമ്മർദവും കൊളസ്ട്രോളിന്റെ നിലയും
ഉയരാതിരിക്കാനും
സഹായിക്കും.
* രക്തക്കുഴലുകളിൽ തടസങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതകളും ഇല്ലാതാകും.
രാത്രിയിൽ ജോലി ചെയ്യേണ്ടി വരുന്നവർക്കും നിരന്തരം യാത്ര ചെയ്യുന്നവർക്കും വ്യായാമം ചെയ്യാൻ പലപ്പോഴും പ്രയാസം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇങ്ങനെ സാഹചര്യങ്ങൾ അനുകൂലമല്ലാത്തവർ കഴിയുന്നത്ര മുൻകരുതലുകൾ സ്വീകരിക്കുകയും ആഹാരം, വ്യായാമം എന്നിവയിൽ ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കുകയും വേണം.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393