ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നെ​തി​രേ കേ​സ്; കോ​ഴി​ക്കോട് ജില്ലാ ആശുപത്രിയിൽ പെ​ണ്‍​കു​ട്ടി​ക്കു പീ​ഡ​നം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടെ ഗവ. ജില്ലാ ആശുപത്രിയായ ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ഫി​സി​യോ​തെ​റാ​പ്പി​ക്കാ​യി എ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ചി​കി​ത്സ​യ്ക്കി​ടെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​കൻ തിരുവനന്തപുരം​ സ്വദേശി മഹേന്ദ്രനെ​തി​രേ വെ​ള്ള​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇയാൾ ഒളിവിലാണ്. ഒ​രു മാ​സ​മാ​യി പെ​ണ്‍​കു​ട്ടി ഇ​വി​ടെ ചി​കി​ത്സ​യ്ക്ക് എ​ത്താ​റു​ണ്ട്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യാ​ണ് ചി​കി​ത്സ ന​ൽ​കി​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക മ​റ്റൊ​രാ​ൾ​ക്കു ചി​കി​ത്സ ന​ൽ​കു​ക​യാ​യി​രു​ന്നു. ത​ൻ​മൂ​ലം ഒരു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നാ​ണ് പെ​ണ്‍​കു​ട്ടി​യെ ചി​കി​ത്സി​ച്ച​ത്.

പെ​ണ്‍​കു​ട്ടി പി​ന്നീ​ട് പീ​ഡ​ന​വി​വ​രം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യോ​ടു വെ​ളി​പ്പെ​ടു​ത്തു​ക​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി ശേ​ഖ​രി​ച്ചു.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ അ​ടു​ത്ത കാ​ല​ത്താ​ണ് മറ്റൊരു ജി​ല്ല​യി​ൽനി​ന്നു ബീ​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്കു സ്ഥ​ലംമാ​റി എ​ത്തി​യ​ത്. കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചത് വലിയ വിവാദമായിരുന്നു.

Related posts

Leave a Comment