മാനസികാരോഗ്യം മെച്ചപ്പെടുത്താം
മറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്നത് മാനസികാരോഗ്യം വർധിപ്പിക്കാനും മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം.
ഫോണിൽ സന്പർക്കം
* കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നേരിട്ടോ ഫോണിലൂടെയോ സമ്പർക്കം പുലർത്തുക.
* മറ്റുള്ളവരുമായി ബന്ധപ്പെടാൻ എല്ലാ ദിവസവും സമയം ഷെഡ്യൂൾ ചെയ്യുന്നത് ബന്ധങ്ങൾ നിലനിർത്താൻ സഹായിക്കും.
പുതിയ കാര്യങ്ങൾ പഠിക്കാം
* പുതിയ എന്തെങ്കിലും പഠിക്കുന്നതിനോ ഇതിനകം ഉള്ള കഴിവ് വികസിപ്പിക്കുന്നതിനോ സന്ദർഭങ്ങൾ കണ്ടെത്തി പുതിയ ആളുകളെ കണ്ടുമുട്ടുക.
സമ്മർദം
മാനസിക പിരിമുറുക്കം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്. അത് പല രൂപത്തിലും വരുന്നു. ചിലപ്പോൾ ബുദ്ധിമുട്ടുള്ള സംഭവങ്ങളിൽ നിന്നോ സാഹചര്യങ്ങളിൽ നിന്നോ സമ്മർദം ഉണ്ടാകുന്നു. ഒരു പേരക്കുട്ടിയുടെ ജനനം അല്ലെങ്കിൽ സ്ഥാനക്കയറ്റം പോലെയുള്ള പോസിറ്റീവ് മാറ്റങ്ങൾ സമ്മർദത്തിനും കാരണമാകും.
ആൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ
നിരന്തരമായ സമ്മർദം തലച്ചോറിനെ മാറ്റുകയും ഓർമയെ ബാധിക്കുകയും ആൽസ് ഹൈമേഴ്സ് അല്ലെങ്കിൽ അനുബന്ധ ഡിമെൻഷ്യകൾ വികസിപ്പിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.
സ്ട്രെസ് ഹോർമോൺ കൂടുന്പോൾ
പ്രായമായവർക്ക് സമ്മർദത്തിനും സമ്മർദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും പ്രത്യേക അപകടസാധ്യതയുണ്ട്. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കാലക്രമേണ എങ്ങനെ മാറുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
തലച്ചോറിൽ മാറ്റങ്ങൾ
മധ്യവയസിനു
ശേഷം ഒരു വ്യക്തിയുടെ ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് ക്രമാനുഗതമായി വർധിക്കുന്നുവെന്നും ഈ പ്രായവുമായി ബന്ധപ്പെട്ട സമ്മർദം തലച്ചോറിലെ മാറ്റങ്ങൾക്ക് കാരണമാകുമെന്നും ഗവേഷകർ കണ്ടെത്തി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് പറയുന്നത് ഓർമ, തീരുമാനമെടുക്കൽ, മാനസികാവസ്ഥ എന്നിവയെ സ്വാധീനിക്കുന്ന തരത്തിൽ സമ്മർദവും ഉത്കണ്ഠയും തലച്ചോറിനെ പുനരുജ്ജീവിപ്പിക്കുന്നു (Rewire) എന്നാണ്.
(തുടരും)
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ – 0484 2772048
[email protected]