ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മി​ന്ന​ല്‍ സ​ന്ദ​ര്‍​ശ​നം;ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് എത്തിയപ്പോൾ ഗ​വൺമെന്‍റ്  ആ​ശു​പ​ത്രി​യിൽ കണ്ടറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ചകളും വിവരങ്ങും…


പേ​രൂ​ർ​ക്ക​ട: ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 8.20ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മ​ന്ത്രി ര​ണ്ട് മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ചു.

അ​ത്യാ​ഹി​ത വി​ഭാ​ഗം, വി​വി​ധ ഒ​പി​ക​ള്‍, വാ​ര്‍​ഡു​ക​ള്‍, പേ ​വാ​ര്‍​ഡു​ക​ള്‍, ഇ​സി​ജി റൂം ​എ​ന്നി​വ സ​ന്ദ​ര്‍​ശി​ക്കു​ക​യും രോ​ഗി​ക​ളു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും പ​രാ​തി​ക​ള്‍ കേ​ള്‍​ക്കു​ക​യും ചെ​യ്തു.

ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ലാ​ണ് മ​ന്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. രാ​വി​ലെ ആ​യ​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ തി​ര​ക്കാ​യി​രു​ന്നു. ആ​ദ്യം ഒ​പി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.

ഒ​ഫ്ത്താ​ല്‍​മോ​ള​ജി ഒ​പി​യും, ഡെന്‍റ​ല്‍ ഒ​പി​യും ഒ​ഴി​കെ മ​റ്റ് വി​ഭാ​ഗ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ച് തു​ട​ങ്ങി​യി​രു​ന്നി​ല്ല. ധാ​രാ​ളം പേ​ര്‍ മെ​ഡി​സി​ന്‍ ഒ​പി​യി​ല്‍ ഡോ​ക്ട​റെ കാ​ത്തി​രു​ന്നെ​ങ്കി​ലും ആ ​വി​ഭാ​ഗ​ത്തി​ല്‍ ആ​രും ഇ​ല്ലാ​യി​രു​ന്നു.

അ​വി​ടെ നി​ന്ന് ഓ​ര്‍​ത്തോ വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴും ഇ​താ​യി​രു​ന്നു അ​വ​സ്ഥ. ഏ​ഴു പേ​രു​ള്ള ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഒ​പി ഇ​ല്ലെ​ന്ന് ബോ​ര്‍​ഡ് വ​ച്ചി​രു​ന്നു. ഗൈ​ന​ക്കോ​ള​ജി ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ലും ലേ​ബ​ര്‍ റൂ​മി​ലു​മു​ള്ള മൂ​ന്നു ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളെ മ​ന്ത്രി ക​ണ്ടു.

ഒ​പി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ര്‍​മാ​രെ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ പ​ല​രും റൗ​ണ്ട്‌​സി​ലാ​ണെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്. ഉ​ട​ന്‍​ത​ന്നെ മ​ന്ത്രി വാ​ര്‍​ഡു​ക​ളി​ലെ​ത്തി കേ​സ് ഷീ​റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ഡോ​ക്ട​ര്‍​മാ​ര്‍ അ​വി​ടെ​യും എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ബോ​ധ്യ​മാ​യി. മാ​ത്ര​മ​ല്ല, വാ​ര്‍​ഡു​ക​ളി​ല്‍ റൗ​ണ്ട്‌​സും കൃ​ത്യ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി.

ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ അ​റ്റ​ന്‍റ​ന്‍​സ് പ​രി​ശോ​ധി​ക്കു​ക​യും ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മ​ന്ത്രി ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.

ഒ​ന്പ​തു​വ​രെ ഒ​രു ഒ​പി കൗ​ണ്ട​ര്‍ മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​സി​ജി റൂം ​അ​ട​ച്ചി​രി​ക്കു​ന്നു. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ച്ച് എ​ത്ര​യും വേ​ഗം ഇ​വ പൂ​ര്‍​ണ തോ​തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. അ​ടി​യ​ന്ത​ര​മാ​യി ഇ​സി​ജി ടെ​ക്‌​നീ​ഷ്യ​നെ നി​യ​മി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മ​ന്ത്രി പ​ല രോ​ഗി​ക​ളു​മാ​യും സം​സാ​രി​ച്ചു. ഒ​രു രോ​ഗി ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ചി​കി​ത്സാ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി പ​റ​ഞ്ഞു.

മ​ന്ത്രി അ​വ​രു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് അ​ര്‍​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റോ​ട് മ​ന്ത്രി റി​പ്പോ​ര്‍​ട്ട് തേ​ടി. അ​ടു​ത്തി​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​ന്ത്രി മു​ന്ന​റി​യി​പ്പി​ല്ലാ​തെ രാ​ത്രി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment