മരുന്നുകള്‍ കഴിക്കുന്ന സ്ത്രീകള്‍ നിര്‍ബന്ധമായും മദ്യപാനം ഒഴിവാക്കണം. മദ്യം മരുന്നുമായി പ്രതിപ്രവര്‍ത്തിച്ച് മരുന്നിന്റെ ഫലപ്രാപ്തി കുറയ്ക്കാനുളള സാധ്യത ഏറെയാണ്. അതിനാല്‍ മദ്യപിക്കുന്ന സ്ത്രീകള്‍ ആ വിവരം ചികിത്സകനില്‍ നിന്നു മറച്ചുവയ്ക്കരുത്.
ആല്‍ക്കഹോള്‍ രക്തത്തിലേക്ക് കലരുന്നതിന്റെ തോതനുസരിച്ചു വിശപ്പും കൂടും. ശരീരത്തിന് മതിയായ തോതില്‍ ഊര്‍ജം ലഭിക്കുന്നില്ല എന്നതിന്റെ സൂചനയാണ് ക്ഷീണം. കരളിനു കാര്യക്ഷമമായി ആല്‍ക്കഹോളിനെ കൈകാര്യം ചെയ്ത് പുറന്തളളാനാകുന്നില്ല എന്നതും വ്യക്തം. ചുരുക്കത്തില്‍ ആല്‍ക്കഹോളിനെ ശരീരത്തില്‍ നിന്നു പുറന്തളളുന്ന പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാകുന്നു. മദ്യത്തിന്റെ ഡിപ്രസന്റ് സ്വഭാവം മനസിന്റെ നിലവിലുളള അവസ്ഥ പതിന്മടങ്ങു വര്‍ധിപ്പിക്കുന്നു. ക്ഷീണവും മാനസികപിരിമുറുക്കവും അനുഭവപ്പെട്ടിരുന്നവര്‍ക്ക് അതിന്റെ തോത് പിന്നെയും കൂടും.
ഗര്‍ഭകാലത്ത് മദ്യപാനം നിര്‍ബന്ധമായും ഉപേക്ഷിക്കണം. ഗര്‍ഭധാരണത്തിനു പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ മദ്യപാനം എന്ന ദുള്‍ീലം അവസാനിപ്പിക്കണം. ആരോഗ്യപരമായ എല്ലാത്തരം മുന്നറിയിപ്പുകളും അവഗണിക്കുന്ന മദ്യപരായ ഗര്‍ഭിണികള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളില്‍ ചിലത്:
1. കുഞ്ഞിന് ഫീറ്റല്‍ ആല്‍ക്കഹോള്‍ സ്‌പെക്ട്രം ഡിസോഡര്‍ സാധ്യതയേറും. ഒരു നിര ്രശ്‌നങ്ങള്‍ ഇതില്‍ പെടും. തലച്ചോറിനു തകരാര്‍, കാഴ്ച – കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍, വളര്‍ച്ചക്കുറവ്, എല്ലുകള്‍ ശരിയായ രീതിയില്‍ രൂപപ്പെടാത്ത അവസ്ഥ പോലെയുളള ജനന തകരാറുകള്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍… ഇവയെല്ലാം ഇതില്‍ ഉള്‍പ്പെടും. കുഞ്ഞിന്റെ തലച്ചോറിനുണ്ടാകുന്ന തകരാറിന്റെ ദോഷഫലങ്ങള്‍ ആജീവനാന്തം തുടരും. പഠനവൈകല്യങ്ങള്‍, ഓര്‍മത്തകരാറുകള്‍, യുക്തിപൂര്‍വമായി ചിന്തിക്കുന്നതില്‍ പിഴവ്, കൃത്യസമയത്തു വ്യക്തമായ തീരുമാനങ്ങളെടുക്കുന്നതില്‍ പിഴവ് എന്നിവ ഉദാഹരണം.
2. ഗര്‍ഭമസലസല്‍, മാസം തികയാതെയുളള പ്രസവം
3. കുഞ്ഞിനു തൂക്കക്കുറവ്
ഗര്‍ഭിണികള്‍ മാത്രമല്ല മുലയൂട്ടുന്ന അമ്മമാരും മദ്യപാനം തീര്‍ത്തും ഉപേക്ഷിക്കണം. മുലപ്പാലില്‍ കലരുന്ന ആല്‍ക്കഹോള്‍ കുഞ്ഞിന്റെ ഉറക്കത്തെ സാരമായി ബാധിക്കുന്നു. കുഞ്ഞ് കുടിക്കുന്ന പാലിന്റെ അളവിലും കുറവുണ്ടാകുന്നു. അതിനാല്‍ മുലയൂട്ടുന്നവര്‍ മദ്യപാനം ഉപേക്ഷിക്കുന്നതാണ് അഭികാമ്യം. അതിനു സാധ്യമാകാതെ വരുമ്പോള്‍ കുഞ്ഞിനെ പാലൂട്ടിയശേഷം മദ്യപിക്കുന്നതാണ് ഉചിതമെന്നും വിദഗ്ധര്‍ അറിയിക്കുന്നു. എന്നാല്‍, അമിതമായി മദ്യപിക്കുന്ന അമ്മമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതില്‍ നിന്നു പിന്തിരിയണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
തയാറാക്കിയത്: ടി.ജി.ബൈജുനാഥ്