കാലിലെ ചുട്ടുനീറ്റൽ: കാലിൽ അമർത്താതെ, മൃദുവായി തടവുക

കാ​ലു​ക​ളി​ൽ ചു​ട്ടു​നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​രി​ൽ പ​ല​രു​ടെ​യും ര​ക്ത​സ​മ്മ​ർ​ദം, നാ​ഡി​മി​ടി​പ്പ് എ​ന്നി​വ​യു​ടെ നി​ല ഉ​യ​ർ​ന്ന​താ​യി കാ​ണാ​ൻ ക​ഴി​യും. തു​ട​യി​ലും കാ​ൽ​മു​ട്ടി​ലും വേ​ദ​ന, തു​ടി​പ്പു​ക​ൾ, മ​ര​വി​പ്പ്, വ​സ്തി​പ്ര​ദേ​ശ​ത്ത് വേ​ദ​ന, അ​ര​ക്കെ​ട്ടി​ൽ വേ​ദ​ന എ​ന്നി​വ രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​മ്പോ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ്. കാ​ലു​ക​ളി​ൽ ചു​ട്ടു​നീ​റ്റ​ൽ ആ​യി വ​രു​ന്ന​വ​രോ​ട് ഡോ​ക്ട​ർ​മാ​ർ ചി​ല ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​റു​ണ്ട്. ചി​ല പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യും.

ഡോ​ക്ട​ർ​മാ​ർ സാ​ധാ​ര​ണ​യാ​യി ചോ​ദി​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള കാ​ര്യ​ങ്ങ​ൾ
– എ​ത്ര കാ​ല​മാ​യി കാ​ലു​ക​ളി​ൽ ചു​ട്ടു​നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു?
– ഏ​തു പൊ​സി​ഷ​നി​ൽ ഇ​രി​ക്കു​ക​യോ കി​ട​ക്കു​ക​യോ ചെ​യ്യു​മ്പോ​ഴാ​ണ് ചു​ട്ടു​നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്?
– ചു​ട്ടു​നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് ഒ​രു കാ​ലി​ൽ മാ​ത്ര​മാ​ണോ അ​തോ ര​ണ്ട് കാ​ലു​ക​ളി​ലുമാ​ണോ?
– മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​പ്പോ​ഴെ​ങ്കി​ലും കാ​ലു​ക​ളി​ൽ ചു​ട്ടു​നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ടോ?
– മ​റ്റ് എ​ന്തെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ടോ?
– ഇ​പ്പോ​ൾ എ​ന്തെ​ങ്കി​ലും മ​രു​ന്നു​ക​ൾ
ക​ഴി​ക്കു​ന്നു​ണ്ടോ?
ഡോ​ക്ട​ർ ചോ​ദി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ​ക്കുപു​റ​മെ എ​ന്തെ​ങ്കി​ലും അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട് എ​ങ്കി​ൽ അ​തുകൂ​ടി പ​റ​യേ​ണ്ട​താ​ണ്
ര​ക്ത​സ​മ്മ​ർ​ദനി​ല​യും കൂ​ടു​ത​ൽ വി​യ​ർ​പ്പ് ഉ​ണ്ടാ​കു​ന്ന സ​മ​യ​ങ്ങ​ളും രോ​ഗ​നി​ർ​ണ​യ​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​ങ്ങ​ളാ​ണ്.

കാ​ലു​ക​ളി​ൽ ചു​ട്ടു​നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ
• കൂ​ടു​ത​ൽ അ​യ​വു​ള്ള വ​സ്ത്ര​ങ്ങ​ൾ
ധ​രി​ക്കു​ക. • ച​ർ​മ​ത്തി​ൽ വ​ര​ൾ​ച്ച അ​നു​ഭ​വ​പ്പെ​ടു​ന്നുണ്ട് എ​ങ്കി​ൽ ആ ​വി​വ​രം ഡോ​ക്ട​റോ​ട് പ​റ​യ​ണം. • ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം അ​നു​സ​രി​ച്ചു മാ​ത്രം വ്യാ​യാ​മം ശീ​ലി​ക്ക​ണം.
• ഇ​രി​ക്കു​മ്പോ​ഴും കി​ട​ക്കു​മ്പോ​ഴും കാ​ലു​ക​ൾ അ​ൽ​പം ഉ​യ​ർ​ത്തി വെ​യ്ക്കു​ക.
• ആ​ഹാ​രം ഡോ​ക്ട​ർ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് ക്ര​മീ​ക​രി​ക്കു​ക.
• പൊ​ണ്ണ​ത്ത​ടി​യും അ​മി​ത ശ​രീ​രഭാ​ര​വും ഉ​ള്ള​വ​ർ അ​ത് ആരോഗ്യകരമായ നി​ല​യി​ൽ എ​ത്തി​ക്കാ​ൻ ഡോ​ക്ട​ർ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ അ​നു​സ​രി​ക്കു​ക
• കാ​ലു​ക​ളി​ൽ അ​മ​ർ​ത്താ​തെ മൃ​ദു​വാ​യി ത​ട​വു​ക.
• തു​ണി ചെ​റു​താ​യി ചൂ​ടാ​ക്കി കാ​ലു​ക​ളി​ൽ ചൂ​ടുപി​ടി​ക്കു​ക. • മാ​ന​സി​ക സം​ഘ​ർ​ഷം
ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. (തുടരും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393

Related posts

Leave a Comment