പിസിഒഡി ഉള്ളവർ ഒഴിവാക്കേണ്ട
മറ്റു ഭക്ഷണങ്ങൾ
* കിഴങ്ങുവർഗങ്ങൾ പരമാവധി ഒഴിവാക്കുക, മധുരക്കിഴങ്ങ് ചെറിയ അളവിൽ കഴിക്കാം.
* എണ്ണയിൽ വറുത്ത ഭക്ഷണം പരമാവധി
ഒഴിവാക്കുക
* ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി വീട്ടിൽ ആവിയിൽ പുഴുങ്ങിയ വിഭവങ്ങൾ കഴിക്കാൻ ശ്രമിക്കുക.
* സോഫ്റ്റ് ഡ്രിങ്കുകളിൽ പഞ്ചസാരയുടെ
അളവ് കൂടുതലായതുകൊണ്ട്
അതും ഒഴിവാക്കുക.
* പാക്കറ്റിൽ വരുന്ന ചിപ്സുകൾ ഒഴിവാക്കുക. ഇതിൽ ഉപ്പിന്റെ അളവ് കൂടുതലാണ്.
ന്യൂജെൻ ശ്രദ്ധയ്ക്ക്…
വ്യായാമവും ഉറക്കവും പ്രധാനം. പുതുതലമുറയുടെ പ്രധാന പ്രശ്നം വ്യായാമക്കുറവും ഉറക്കക്കുറവുമാണ്. പഠനകാലയളവിൽ രാത്രി ഉറക്കമിളച്ചു പഠിക്കുന്ന ശീലക്കാരാണ് പല കുട്ടികളും. അതു ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ ബാധിക്കുകയും പിസിഒഡിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
അമിതവണ്ണം മൂലം പിസിഒഡി ഉള്ളവർ…
അമിതവണ്ണം മൂലം പിസിഒഡി ഉള്ളവർ കുറഞ്ഞത് 45 മിനിറ്റ് എങ്കിലും വ്യായാമം ചെയ്തിരിക്കണം (നടക്കുക, ചെറുതായി ഓടുക, സ്കിപ്പിംഗ് ചെയ്യുക).
സ്ട്രസ് കുറയ്ക്കാം
സ്ട്രസ് കുറയ്ക്കാനായി യോഗയും പരീക്ഷിക്കാവുന്നതാണ്.
വണ്ണമുള്ളവരിൽ മാത്രമാണോ പിസിഒഡി ?
അമിതവണ്ണം പിസിഒഡിക്ക് കാരണമാകുമെങ്കിലും വണ്ണം ഉള്ളവരിൽ മാത്രമല്ല, മെലിഞ്ഞവരിലും പിസിഒഡി(Polycystic Ovarian Disease) ഉണ്ടാകും. ഇത് പ്രധാനമായും ജനിതക പാരമ്പര്യത്താൽ ഉണ്ടാകുന്നതാണ്.
* ഗുണനിലവാരമുള്ള പ്രോട്ടീനുകൾ തെരഞ്ഞെടുത്തു കഴിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. നാരുകളോടുകൂടിയ ധാന്യങ്ങൾ കഴിക്കുന്നതും പ്രധാനമാണ്.
ഒമേഗ ത്രീ ഫാറ്റി ആസിഡുകളും
പ്രധാനം…
* പിസിഒഡി ഉള്ളവരിൽ അണ്ഡാശയത്തിൽ ഉണ്ടാകുന്ന വീക്കം
(inflammation) കുറയ്ക്കുന്നതിൽ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾക്കുള്ള പങ്ക് വളരെ വലുതാണ്.
ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉറവിടങ്ങൾ
പ്രധാനമായും മത്തി, അയല, ചൂര.. എന്നീ മത്സ്യങ്ങളിലും നട്ട്സിലും ഒമേഗ ത്രീ ഫാറ്റി
ആസിഡ് അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ ഡിയുടെ കുറവ്
പിസിഒഡി ഉള്ളവരിൽ വിറ്റാമിൻ ഡിയുടെ കുറവ് കാണാറുണ്ട്. മുട്ടയുടെ മഞ്ഞ, ഓറഞ്ച്
എന്നിവ കഴിക്കുന്നത് വിറ്റാമിൻ ഡി ലഭിക്കാൻ സഹായകമാകും.