പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ
കല്ലുകള്‍ രൂപപ്പെടുന്നത്.
ചികിത്സ തേടേണ്ടതെപ്പോള്‍?
എല്ലാവര്ക്കും ചികിത്സ ആവശ്യമായി വരില്ല. നിശബ്ദമായ കല്ലുകള്‍(silent stones) സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. രോഗലക്ഷണങ്ങൾ പ്രകടമാകുന്ന രോഗികള്‍ ചികിത്സ തേടേണ്ടതാണ്.
* പിത്താശയ കല്ലുകളും കുടുംബത്തില്‍ പിത്താശയ കാന്‍സറിന്റെ ചരിത്രവുമുള്ള വ്യക്തികള്‍ക്കും ചികിത്സ അനിവാര്യമാണ്.
രോഗനിര്‍ണയ രീതികള്‍
വയറിന്റെ ലളിതമായ അള്‍ട്രാസൗണ്ട് സ്കാനിംഗാണ് പ്രധാന രോഗനിര്‍ണയ രീതി.
പിത്തനാളിയിലെ കല്ലുകളുടെ
രോഗനിര്‍ണയം, CECT / MRCP വഴിയാണ് സാധ്യമാകുന്നത്.
ചികിത്സാ രീതികള്‍
സാധാരണയായി പിത്തസഞ്ചി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയിലൂടെയാണ് പിത്താശയത്തിലെ കല്ലുകള്‍ ചികിത്സിക്കുന്നത്.
ഇത് താക്കോല്‍ദ്വാര (Laparoscopic)
ശസ്ത്രക്രിയയാണ്.
കല്ലുകള്‍ അലിയിച്ചുള്ള ചികിത്സാരീതി സാധാരണഗതിയില്‍ ഫലപ്രദമല്ലാതെ വരാന്‍ സാധ്യതയുണ്ട്.
പ്രതിരോധ മാര്‍ഗങ്ങള്‍
* ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതു
പിത്തസഞ്ചിയിലെ കല്ലുകള്‍ ഉണ്ടാകുന്നതു തടയാന്‍ സഹായിക്കുന്നു.
* സ്ഥിരമായി വ്യായാമം ചെയ്യുന്നതും കുറഞ്ഞ കലോറിയുള്ള ഭക്ഷണശീലവും കല്ലുകള്‍ അകറ്റാന്‍ സഹായിക്കുന്നു.
* കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കുക.
* ശരീരഭാരം
കുറയ്ക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവർ ആഴ്ചയില്‍ 500 ഗ്രാം മുതല്‍ 1 കിലോഗ്രാം വരെ കുറയ്ക്കാന്‍ ശ്രമിക്കുക.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ
പിത്താശയ കല്ലുകള്‍ ഒരു പരിധി വരെ
പ്രതിരോധിക്കാനാവും.
വിവരങ്ങൾ
ഡോ.കോശി മാത്യു പണിക്കർ, കൺസൾട്ടന്റ്- ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജറി
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം