ആരംഭകാലത്തുതന്നെ പ്രമേഹം മനസിലാക്കാൻ കഴിയുകയും ഏറ്റവും പുതിയ അറിവുകളിലൂടെ പരിശോധനകളും ചികിത്സയും കൈകാര്യം ചെയ്യുകയുമാണെങ്കിൽ ബഹുഭൂരിപക്ഷം പേരിലും നല്ല അനുഭവങ്ങൾ ഉണ്ടാകുന്നതായിരിക്കും.
‘ഡയബറ്റിസ് മെലിറ്റസ്’ അഥവാ മൂത്രത്തിൽ (രക്തത്തിലും) പഞ്ചസാര എന്ന് അർഥം വരുന്ന രോഗമായ പ്രമേഹം ഇപ്പോൾ മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗൗരവമുള്ള ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു.
കൊഴുപ്പ്
അടുത്തകാലം വരെ പാൻക്രിയാസ് എന്ന അവയവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരു രോഗമാണ് പ്രമേഹം എന്നാണ് എല്ലാവരും അറിഞ്ഞിരുന്നത്. എന്നാൽ, പുതിയ അറിവുകളിൽ പറയുന്നത് ആമാശയം, ചെറുകുടൽ, ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് എന്നിവകൂടി പ്രമേഹം ഉണ്ടാകുന്നതിന് കാരണമായി മാറുന്ന ഘടകങ്ങൾ ആണെന്നാണ്.
അണുബാധ
ചില അണുബാധകളുടെ ഭാഗമായും പ്രമേഹം ഉണ്ടാകും എന്ന് വ്യക്തമായിട്ടുണ്ട്. കോവിഡ് ബാധിച്ച ഒരുപാടുപേരിൽ രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നത് അതിന്റെ തെളിവാണ്.
അനാരോഗ്യ ജീവിതശൈലി, അടുക്കും ചിട്ടയും ഇല്ലാത്ത ആഹാരരീതി, ശരീരം അനങ്ങാതെയുള്ള ജീവിതം, ഫാസ്റ്റ്ഫുഡുകളുടെ കൂടിയ ഉപയോഗം, കടുത്ത മാനസിക സംഘർഷം, പൊണ്ണത്തടി എന്നിവയും ഗൗരവമായി പരിഗണിക്കണം.
പ്രമേഹബാധിതരിൽ…
കാഴ്ച കുറയുക, ഉയർന്ന രക്തസമ്മർദം,
കാലുകളിൽ നീര്, ഹൃദ്രോഗം, വൃക്കരോഗം, ലൈംഗിക ശേഷി കുറയുക തുടങ്ങിയവ ഒരുപാട് പേരിൽ പ്രമേഹവുമായി ബന്ധപ്പെട്ട് കാണാൻ സാധ്യതയുള്ള പ്രശ്നങ്ങ
ളാണ്.
ലക്ഷണങ്ങൾ പ്രകടമാവില്ല
കൂടുതൽ പേരിലും ആദ്യ കാലത്ത് പ്രമേഹം ഒരു രോഗലക്ഷണവും പ്രകടിപ്പിക്കാറില്ല. ഇൻഷുറൻസ് പോളിസി എടുക്കാൻ ശ്രമിക്കുന്ന സമയത്തോ വിദേശയാത്രയ്ക്ക് ഒരുങ്ങുമ്പോഴോ ജോലിസ്ഥലത്തോ പരിശോധന നടത്തുമ്പോൾ ആയിരിക്കും രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്നതാണ് എന്ന് അറിയുന്നത്.
പ്രമേഹസൂചനകൾ
അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ കരിയാതിരിക്കുക, കാഴ്ച മങ്ങൽ, സന്ധികളിൽ വേദന, കാൽപാദങ്ങളിൽ വേദന എന്നിവ പലരിലും പ്രമേഹം ഉണ്ട് എന്നതിന്റെ അറിയിപ്പുകൾ ആയിരിക്കും. (തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393