മൂന്നുമുറി: പ്രകൃതിയോടടുത്തു ജീവിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റിനിർത്താനാവുമെന്ന് മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. മറ്റത്തൂർ പഞ്ചായത്ത് പാലിയേറ്റീവ് പരിചരണ പരിപാടിയുടെ ഭാഗമായുള്ള പാലിയേറ്റീവ് സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യകരമായ ഭക്ഷണശീലം പതിവാക്കുകയാണ് രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യാശ പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
പ്രത്യാശ എന്ന പേര് നിർദ്ദേശിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ.സലീഷിന് പഞ്ചായത്തിന്റെ ഉപഹാരം മന്ത്രി കൈമാറി. അന്പതാംവിവാഹ വാർഷികം ആഘോഷിക്കുന്ന വർഗീസ് രാജമ്മ ദന്പതികൾക്ക് മന്ത്രി സമ്മാനം നൽകി.
കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രസാദൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ.ഡിക്സൻ ,മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാർ, പി.എസ്.പ്രശാന്ത്, ഷീല തിലകൻ, ലൈല ബഷീർ, എ.കെ.പുഷ്പാകരൻ,ശ്രീധരൻ കളരിക്കൽ, സുരേന്ദ്രൻ ഞാറ്റുവെട്ടി, പി.എ.സിസിലി, മൂന്നുമുറി സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് പള്ളി വികാരി ഫാ.ജോസ് മഞ്ഞളി, ഒ.പി.ജോണി, മറ്റത്തൂർ ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.എ.സി.സരള, പഞ്ചായത്ത് സെക്രട്ടറി ടി.ജി.സജി എന്നിവർ സംസാരിച്ചു.