* വാതരോഗം കുറയ്ക്കുന്നതിന്
വാതരോഗം കുറയ്ക്കുന്നതിന് പോത്തിറച്ചി കഴിക്കാം.
* മൂത്രരോഗങ്ങളും വെള്ളപോക്കും ശമിക്കുന്നതിന്
കൊത്തമല്ലി ചതച്ചിട്ടുവച്ച കഞ്ഞിവെള്ളം പിറ്റേന്ന് രാവിലെ കുടിക്കണം.
* മൂത്രച്ചൂട്കുറയുന്നതിന് –
വാഴപ്പിണ്ടിനീര് കുടിക്കാം. മൂത്രത്തിലെ അണുബാധ കുറയ്ക്കുന്നതിന് കരിക്കിൻവെള്ളത്തിൽ ഏലത്തരി ചേർത്ത് കുടിക്കണം.
* ഉന്മേഷം ഉണ്ടാകുന്നതിന് –
ചായയോ കാപ്പിയോ കുടിക്കാം.
* അലർജി രോഗങ്ങൾകുറയുന്നതിന് –
മഞ്ഞളിന്റെ ഉപയോഗം വർധിപ്പിക്കണം.
* പെട്ടെന്ന് വാർധക്യംബാധിക്കാതിരിക്കാൻ –
നെല്ലിക്ക കഴിക്കണം.
* എളുപ്പത്തിൽദഹിക്കുന്നതിന്
ധാന്യപ്പൊടികൊണ്ടുണ്ടാക്കുന്ന പുട്ടും അവലോസുപൊടിയും എളുപ്പത്തിൽ
ദഹിക്കുന്നതിന് ചൂടുവെള്ളം കുടിക്കണം.
* സാലഡായി പച്ചക്കറികൾ-
മാംസാഹാരം കഴിക്കുമ്പോൾ ഉള്ള ദോഷം കുറയ്ക്കുന്നതിന് പച്ചക്കറികൾ കൂടി സാലഡായി ഉൾപ്പെടുത്തണം.
* നല്ല ഉറക്കംലഭിക്കുന്നതിന്
നല്ല ഉറക്കം ലഭിക്കുന്നതിന് രാത്രി കിടക്കുന്നതിനുമുമ്പ് തിളപ്പിച്ചാറ്റിയ എരുമപ്പാൽ കുടിക്കണം.
* വണ്ണംകുറയ്ക്കുന്നതിന്
വണ്ണം കുറയ്ക്കുന്നതിന് മുതിര തിളപ്പിച്ച് വെള്ളം ഊറ്റി കുടിക്കുകയോ വേവിച്ച് കഴിക്കുകയോ ചെയ്യാം.
വിവരങ്ങൾ:- ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481