? എന്റെ മകൾക്ക് 30 വയസുണ്ട്. 24–ാം വയസിലായിരുന്നു ആദ്യപ്രസവം. അതിനുശേഷം ഒരു വർഷത്തോളം ഗർഭനിരോധന ഗുളികകൾ കഴിച്ചിരുന്നു. വണ്ണം കൂടുന്നതായി കണ്ടതിനാൽ ഗുളിക നിർത്തുകയാണുണ്ടായത്. ഇപ്പോൾ അമിതവണ്ണമാണ്. ആഹാരം നിയന്ത്രിച്ചിട്ടും ഇതുപോലെ വണ്ണം വച്ചത്, മുൻപ് ഗർഭനിരോധന ഗുളികകൾ കഴിച്ചതുകൊണ്ടാണോ ?
= ഗർഭനിരോധന ഗുളികകൾ കഴിക്കുന്ന എല്ലാവർക്കും വണ്ണം കൂടുന്നില്ല. ചിലർക്ക് മാത്രമെ ഈ പ്രശ്നമുണ്ടാകാറുള്ളു. പലർക്കും ശരീരപ്രകൃതിയായിരിക്കും കാരണം. പ്രസവശേഷം മാസങ്ങളോളം വിശ്രമം എടുക്കുന്നതും വണ്ണം കൂടുന്നതിന് കാരണമാകാം. അതിനാൽ ആഹാരനിയന്ത്രണവും വ്യായാമവും കൂടി ദിനചര്യയിൽ ഉൾപ്പെടുത്തിയാൽ നല്ല വ്യത്യാസം ഉണ്ടാകുമെന്ന് തോന്നുന്നു.