പ്രമേഹം പഴകുന്പോൾ സ്പർശനശേഷി കുറയുന്നു. ഇത് അംഗവൈകല്യം, പഴുപ്പ്, ജീവഹാനി എന്നിവയ്ക്ക് കാരണമാകുന്നു. പ്രമേഹരോഗിക്ക് തരിപ്പ്, വേദന, തഴന്പ്, വിള്ളൽ, ചൂട് തണുപ്പ് തിരിച്ചറിയാനാകാത്ത ത്വക്ക്, സ്പർശനശേഷി നഷ്ടപ്പെടുന്ന അവസ്ഥ, ചെരിപ്പുകൾ ഉൗരിപ്പോകുക, വ്രണങ്ങൾ എന്നിവ സാധാരണയാണ്.
ഇതോടു കൂടെ രക്ത തടസവുമുണ്ടെങ്കിൽ കാലുകൾ നഷ്ടപ്പെടാൻ സാധ്യത വലുതാണ്. വാസ്കുലർ സർജറിയിലൂടെ രക്തക്കുഴൽ തടസനിവാരണം സാധ്യമാണ്. അങ്ങനെ പാദസംരക്ഷണവും കാലുകളുടെ സംരക്ഷണവും ഉറപ്പാക്കാം.
ഡയാലിസിസ്
രോഗികൾക്ക് ഫിസ്റ്റുല സർജറിയും പെർമനന്റ് ഡയാലിസിസ് കത്തീറ്ററും വാസ്കുലർ സർജറിയിൽ ചെയ്തുകൊടുക്കുന്ന സേവനങ്ങളാണ്.
അന്യൂറിസം സർജറി, സ്റ്റെന്റ്
ഈ ആധുനിക ചികിത്സാ വിഭാഗം കേരളത്തിലെ പ്രമുഖ നഗരങ്ങളിലെല്ലാം ലഭ്യമാണ്. സമയം നഷ്ടപ്പെടുത്തിയാൽ അം
ഗവൈകല്യമുറപ്പുള്ള ഈ അസുഖങ്ങൾക്ക് വാസ്കുലാർ സേവനം ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞ് നമുക്ക് ചികിത്സ നേടാം.
കാലുമുറിക്കുന്ന സർജറിക്കും തുടർന്നുള്ള വെപ്പുകാലിനും ചെലവിടുന്ന പൈസ കൊണ്ട് സ്വന്തം കാലുകൾ രക്ഷിക്കാം എന്ന് കൂടി നാം മനസിലാക്കണം. വാസ്കുലർ രോഗകാരണങ്ങൾ നമ്മുടെ ജീവിതശൈലികളുമായി ബന്ധമുണ്ട് എന്നതിനാൽ ജീവിതശൈലി നവീകരണത്തിന് നമുക്ക് തുടങ്ങാം.
അന്യൂറിസം
രക്തക്കുഴൽ ബലൂണ്‍ പോലെ വീർത്തുവരുന്ന അസുഖം. പുകവലി, പാരന്പര്യം, രക്തസമ്മർദ്ദം എന്നിവകാരണമാകുന്നു. ബലൂണ്‍ വീർപ്പിക്കുന്പോൾ വലിപ്പം വളരെകൂടിയാൽ പൊട്ടുമെന്ന് നമുക്കറിയാം.
അതുപോലെ വലിപ്പം കൂടി രക്തക്കുഴൽ പൊട്ടി മരണത്തിലവസാനം. രക്തക്കുഴൽ വീക്കം തിരിച്ചറിഞ്ഞ് അന്യൂറിസം സർജറിയോ സ്റ്റെന്റോ വഴി ചികിത്സിച്ച് മരണ സാധ്യത ഒഴിവാക്കാം.
കരോട്ടിട് സർജറി
പക്ഷാഘാതമുണ്ടാക്കുന്ന രക്തക്കുഴൽ തടസങ്ങളിൽ കഴുത്തിലെ രക്തധമനി തടസമൊരു കാരണമാണ്. അവ തിരിച്ചറിഞ്ഞ് പക്ഷാഘാതമുണ്ടാവുന്നതിനു മുന്‍പേ തടസം നീക്കി തളർച്ചയുടെ സാധ്യത കുറയ്ക്കുന്ന ചികിത്സയാണ് കരോട്ടിട് സർജറി/കരോട്ടിട് സ്റ്റെന്റിങ്ങ്.
പെട്ടെന്നുള്ള കാഴ്ചനഷ്ടം, തളർച്ച എന്നിവ പലപ്പോഴും പക്ഷാഘാതത്തിന് മുൻപ് വരുന്ന ലക്ഷണങ്ങളാണ്. ഇവയുണ്ടായാൽ ഹൃദയം, കഴുത്തിലെ രക്തക്കുഴൽ എന്നിവ സ്കാൻ ചെയ്തു നോക്കി, കരോട്ടിട് സർജറി ആവശ്യമാണോ എന്ന് നിർണയിക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. രാജേഷ് ആന്റോ,
വാസ്കുലർ സർജൻ, അമല മെഡിക്കൽ കോളജ് തൃശൂർ.
തയാറാക്കിയത് : ജോബ് സ്രായിൽ