കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചികിത്സക്കെത്തിയ യുവതിയെ ആരോഗ്യപ്രവര്ത്തകന് പീഡിപ്പിച്ചതായി പരാതി.
കഴിഞ്ഞ ഒരുമാസമായി യുവതി ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്നതാണ്. ഇവിടേക്ക് സ്ഥലം മാറിയെത്തിയ തിരുവനന്തപുരം സ്വദേശി മഹേന്ദ്രൻ നായർ എന്ന ആരോഗ്യ പ്രവർത്തകനാണ് യുവതിയെ പീഡിപ്പിച്ചത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.