ഹൃദയാരോഗ്യത്തില്‍ മുമ്പന്മാര്‍ ഈ ജനത! കാര്യകാരണങ്ങള്‍ വ്യക്തമാക്കി ഗവേഷകര്‍; ബൊളീവിയന്‍ കാടുകളിലെ ചിമാനേ വിഭാഗത്തേക്കുറിച്ചറിയാം

southlive_2017-03_e2608d0c-0624-4697-9886-650be6b278f2_Tsimaneഹൃദയാരോഗ്യക്കുറവാണ് ഇപ്പോള്‍ ലോകത്തേറ്റവും കൂടുതല്‍ ആളുകളെ വലക്കുന്ന പ്രശ്‌നം. എന്നാല്‍ അപാര ഹൃദയാരോഗ്യമുള്ള ഒരു ജനവിഭാഗമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ആരോഗ്യകരമായ ഹൃദയമുള്ളത് ബൊളീവിയന്‍ കാടുകളിലെ ചിമേനെ എന്ന വിഭാഗക്കാര്‍ക്കാണെന്നാണ് പുതിയ കണ്ടെത്തല്‍. വയോധികര്‍ക്കുപോലും ആരോഗ്യകരമായ ഹൃദയമാണുള്ളത്. ഇവരുടെ ഭക്ഷണരീതിയും ജീവിതശൈലിയുമാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് പിന്നിലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ഇവരുപയോഗിക്കുന്ന മാംസം കൊഴുപ്പുകുറഞ്ഞതുമാണ്. പ്രത്യകതരം കാട്ടുപന്നിയേയും കാപ്പിബാറ എന്ന ജലജീവിയെയുമാണ് ഇവര്‍ കൂടുതലായും ഉപയോഗിച്ച് വരുന്നത്.

southlive_2017-03_c19e1325-a966-4a8a-8f44-1645502f7a6c_Tsimane

പഴവും കിഴങ്ങുവര്‍ഗങ്ങളും ഇവര്‍ കൃഷി ചെയ്യാറുമുണ്ട്. കൊഴുപ്പേറിയ ഭക്ഷണമാണ് ഇവര്‍ കഴിക്കുന്നതെങ്കിലും ജീവിതരീതിയിലെ പ്രത്യേകതകളാണ് ഇവരുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്. അവിടെ ഒരു യുവാവ് 17,000 അടിയും സ്ത്രീ 16,000 അടിയും നടക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. വയോധികരാകട്ടെ 15,000 അടിയും നടക്കും. ഈ നടപ്പ് അവരുടെ ജീവിതത്തിന്റെ ഭാഗമാണെങ്കിലും ഇത് തന്നെയാണ് ഇവരുടെ ആരോഗ്യത്തിന്റെ രഹസ്യം. ഇവിടെയുള്ള ജനവിഭാഗത്തില്‍ ഏറിയ പങ്കും വളരെ കുറച്ച് വലിക്കുന്നവരാണ്. എങ്കില്‍ പോലും അണുബാധ പോലുള്ള ഹൃദയ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത ഇവരില്‍ വളരെ കൂടുതലാണ്. പക്ഷേ ഇവരുടെ കുടലിലുള്ള വിരകള്‍ ഈ പ്രശ്‌നങ്ങള്‍ പ്രതിരോധിക്കാന്‍ ഉതകുന്നവയാണ്. വ്യായാമവും ആരോഗ്യവും എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നു എന്നത് ഇവരുടെ ജീവിതത്തില്‍ നിന്ന് വ്യക്തമാണ്.

Related posts