* മാർക്കറ്റിൽ നിന്നു വാങ്ങുന്ന പച്ചക്കറികൾ, ഫലങ്ങൾ, കറിവേപ്പില, മല്ലിയില, പൊതിനയില എന്നിവ ധാരാളം ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. പച്ചക്കറികൾ ഏറെ നേരം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത വെളളത്തിൽ (വിനാഗരിയോ പുളിവെളളമോ ചേർത്ത വെളളത്തിലോ)സൂക്ഷിച്ച ശേഷമേ പാകം ചെയ്യാവൂ. വീട്ടിൽ കറിവേപ്പു നട്ടുവളർത്താം.
* ശുഭാപ്തിവിശ്വാസം ജീവിതത്തിന്റെ ഭാഗമാക്കുക. നെഗറ്റീവ് ചിന്തകൾ വിളന്പുന്നവരുമായുളള ചങ്ങാത്തം ഒഴിവാക്കുക.
* നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുക. (ആപ്പിൾ, കാബേജ്, ചീര, ബാർലി, ഓട്സ്, ബീൻസ്, തവിടു നീക്കം ചെയ്യാത്ത ധാന്യപ്പൊടി, പയർ, ബദാം, കശുവണ്ടി, കുന്പളങ്ങ, മധുരക്കിഴങ്ങ്, കാരറ്റ്, തക്കാളി, ഉളളി, ഈന്തപ്പഴം, സോയാബീൻ, ഓറഞ്ച്…) ഇലക്കറികളും പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തുക
* മാനസികസംഘർഷങ്ങൾ കുറയ്ക്കുന്നതിനു ധ്യാനം, യോഗ, വ്യായാമം, ബ്രീതിംഗ് വ്യായാമമുറകൾ, നടത്തം എന്നിവ ഗുണപ്രദം. ഇവ പരിശീലനം നേടിയവരിൽ നിന്ന് സ്വായത്തമാക്കാം.
* ദിവസവും വ്യായാമം ചെയ്യുക; വീടു വൃത്തിയാക്കുക, തുണിയലക്കുക, വെളളം കോരുക, പൂന്തോട്ടം വെടിപ്പാക്കുക തുടങ്ങിയ ജോലികൾ തനിയെ ചെയ്യുന്നതും വ്യായാമത്തിനു സഹായകം. ശാരീരിക ബുദ്ധിമുട്ടുകളും മറ്റു രോഗങ്ങളും ഉളളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വ്യായാമം ചെയ്യുക.
* പോഷകസമൃദ്ധവും ജൈവരീതിയിൽ വിളയിച്ചതുമായ പച്ചക്കറികൾ കഴിക്കുക. വീട്ടിൽ ജൈവപച്ചക്കറിത്തോട്ടം രൂപപ്പെടുത്തുക.
* രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ പരിശോധിച്ചു നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തുക.
* മുൻകൂട്ടി കണ്ടുപിടിക്കാവുന്ന കാൻസറുകൾ തിരിച്ചറിയാനായി സ്ക്രീനിംഗ് ടെസ്റ്റുകൾക്കു വിധേയരാവുക.
* സ്ത്രീകൾ നിർബന്ധമായും സ്തനാർബുദസാധ്യത കണ്ടെത്താനുളള മാമോഗ്രഫി ടെസ്റ്റിനു വിധേയരാവുക.
* ശരീരത്തിൽ മുഴകളോ തടിപ്പോ ശ്രദ്ധയിൽപ്പെട്ടാൽ പെട്ടെന്ന് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുക.
* അപ്രതീക്ഷിതമായുണ്ടാകുന്ന ഭാരക്കുറവും ഭാരക്കൂടുതലും ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുക.
* നീണ്ടു നിൽക്കുന്ന പനിയും ചുമയും ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. ക്ഷയമല്ലെന്ന് ഉറപ്പുവരുത്തുക. ക്ഷയമാണെങ്കിൽ ചികിത്സിച്ചു ഭേദപ്പെടുത്തുക.
* ആരോഗ്യവിദഗ്ധർ നിർദേശിക്കുന്ന പ്രതിരോധകുത്തിവയ്പുകളും വാക്സിനുകളും കൃത്യമായ ഡോസ് കൃത്യസമയത്ത് എടുക്കണം.
* സ്ത്രീകൾ ഗർഭാശയഗള കാൻസർസാധ്യത മുൻകൂട്ടി നിർണയിക്കുന്നതിനുളള പാപ്സ്മിയർ ടെസ്റ്റിനു വിധേയരാകണം.
* ലൈംഗികരോഗങ്ങൾ, ചർമരോഗങ്ങൾ എന്നിവ ചികിത്സിച്ചു ഭേദപ്പെടുത്തുക.
* രക്തം ദാനം ചെയ്യുന്പൊഴും സ്വീകരിക്കുന്പൊഴും സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കുക.
* കുത്തിവയ്പുകൾക്കു ഡിസ്പോസിബിൾ സിറിഞ്ച് മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക. ഉപയോഗത്തിനു ശേഷം സിറിഞ്ചും സൂചിയും നശിപ്പിച്ചു കളയുന്നതായി ഉറപ്പാക്കുക.
* ദന്താരോഗ്യം സംരക്ഷിക്കുക. ദന്താരോഗ്യവും ഹൃദയരോഗങ്ങളുമായി ബന്ധമുണ്ടെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. രാവിലെയും രാത്രി കിടക്കുന്നതിനു മുന്പും പല്ലു തേക്കുന്നതു ശീലമാക്കുക
* മദ്യപാനം, പുകവലി, മയക്കുമരുന്നുകൾ, പുകയില ഉത്പന്നങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക.