മനുഷ്യനെ ഏറെ പേടിപ്പെടുത്തുന്ന വേദനകളിലൊന്നാണ് നെഞ്ചുവേദന. ശരീരത്തിെൻറ മധ്യഭാഗത്തായി എവിടെ വേദന അനുഭവപ്പൊലും അത് ഹൃദയാഘാതമാണോ എന്ന പേടിയുണ്ടാകുന്നത് സ്വാഭാവികവുമാണ്. എന്നാൽ വെറും നെഞ്ചുവേദനയെ അത്രമേൽ പേടിയോടെ സമീപിക്കേണ്ടതില്ല. വേദനകൾ പലതും ശരീരത്തിന് ദോഷകരമായ പ്രക്രിയ ആണെങ്കിലും എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമെന്ന് കരുതേണ്ടതില്ല. ഹൃദയാഘാതവും മറ്റു നെഞ്ചുവേദനകളും തമ്മിൽ വലിയ വ്യത്യാസങ്ങളില്ലെങ്കിലും രോഗികൾക്ക് ഒറ്റ നോട്ടത്തിൽ ഇത് തിരിച്ചറിയാൻ സാധിക്കും.
എന്താണ് ഹൃദയാഘാതം
കൊളസ്ട്രോളും ചില കോശങ്ങളും അടിഞ്ഞുണ്ടാകുന്ന പ്ലാക്കുകൾക്ക് ക്ഷതം ഉണ്ടാകുന്പോൾ അവിടെ രക്തം കട്ടപിടിക്കുകയും രക്തക്കുഴൽ പൂർണമായി അടഞ്ഞുപോവുകയും ചെയ്യുന്നു. ഇങ്ങനെ രക്തയോട്ടം പെട്ടെന്ന് നിലച്ചുപോകുന്പോൾ ഹൃദയകോശങ്ങൾ നശിക്കുകയും ത·ൂലം ദീർഘനേരം നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇതാണ് ഹൃദയാഘാതം.
ഹൃദയാഘാതത്തിെൻറ വേദന 30 മുതൽ 60 മിനിറ്റ് വരെ ഒരു രോഗിക്ക് അനുഭവപ്പെടും. നെഞ്ചിൽ കലശലായ വേദന അനുഭവപ്പെടും. വലിയ ഭാരം കയറ്റി വച്ചതു പോലുള്ള വേദന. ഇത് ചിലപ്പോൾ ഒരു നീറ്റലായിരിക്കാം. ഇത്തരം വേദന ശരീരത്തിന് മുകൾ ഭാഗത്തേക്കും പരന്നേക്കാം. ഇടത് കൈയിലേക്കും തോളിലേക്കും മുതുകിലേക്കും വേദന വ്യാപിക്കും. ശരീരത്തിന് മുകളിൽ കഴുത്തിലേക്കും താടിയെല്ലിെൻറ ഭാഗത്ത് വരെയും വേദന വ്യാപിക്കുന്നതും ഒരു പ്രധാന ലക്ഷണമാണ്. എന്നാൽ വയറിന് താഴേക്ക് വേദന അനുഭവപ്പെടില്ല. അതോടൊപ്പം തന്നെ ശരീരം വല്ലാതെ വിയർക്കുകയും ചെയ്യും.
എന്നാൽ പ്രമേഹ രോഗികൾക്ക് വേദന ഇല്ലാതെ ചില അസ്വസ്ഥതകൾ മാത്രമാണുണ്ടാവുക. അതേസമയം പ്രമേഹ രോഗികളുടെ ശരീരവും വിയർക്കുന്നത് സാധാരണയാണ്. ഇത്തരം വേദനകൾ അനുഭവപ്പൊൽ ഉടനടി മറ്റൊരാളുടെ സഹായത്തോടെ ഡോക്ടറെ കാണണം.
ഗ്യാസ്ട്രബിൾ
ഗ്യാസ്ട്രബിൾ അല്ലെങ്കിൽ ദഹനക്കേട് എന്ന രോഗവും ഹൃദയാഘാതത്തോട് വളരെയേറെ സാമ്യമുള്ളവയാണ്. ഹൃദയാഘാത്തിെൻറ വേദനയോട് സാമ്യമുണ്ടാവുമെങ്കിലും ശരീരത്തിെൻറ മറ്റു ഭാഗങ്ങളിലേക്ക് പരക്കാനുള്ള സാധ്യത നന്നേ കുറവാണ്. നല്ല വേദന അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ശരീരം വിയർക്കില്ല.
ന്യൂമോണിയ മൂലമുണ്ടാകുന്ന നെഞ്ചുവേദന
ന്യൂമോണിയ ബാധിച്ചവർക്കും നെഞ്ചുവേദന അനുഭവപ്പെ ടാം. ന്യൂമോണിയ മൂലമുണ്ടാകുന്ന വേദനയും ഹൃദയാഘാതവും തമ്മിൽ വലിയ അന്തരമുണ്ട്. ന്യൂമോണിയ ബാധിച്ചവർക്ക് ചെസ്റ്റ് ഇൻഫക്ഷൻ കാരണമാണ് നെഞ്ചുവേദന അനുഭവപ്പെടുക. ഇത് പെട്ടെന്നുണ്ടാകുന്ന വേദനയല്ല. ന്യൂമോണിയ രോഗികൾക്ക് കലശലായ ചുമയും ശ്വാസംമുലുമുണ്ടാകും. സാമാന്യം കാഠിന്യമുള്ള വേദനയാണെങ്കിലും ഹൃദയാഘാതവുമായി താരതമ്യം ചെയ്യുന്പോൾ വേദന കുറവായിരിക്കും. മാത്രവുമല്ല ന്യൂമോണിയ ലക്ഷണങ്ങൾ കൂടുന്നതിനനുസരിച്ച് തുടർച്ചയായുള്ള വേദനയായിരിക്കും അനുഭവപ്പെടുക. ഇത്തരം വേദനകൾ ശ്വാസമെടുക്കുന്പോൾ അധികമാവാനുള്ള സാധ്യതയും ഏറെയാണ്.
മസിൽ വേദന
മസിൽ വേദനകൾ നെഞ്ചിൽ ഒരു പോയിൻറിൽ മാത്രമായി അനുഭവപ്പെടുന്നതാണിത്. ഇത്തരം വേദനയും ശരീരത്തിെൻറ മറ്റു ഭാഗങ്ങളിലേക്ക് പരക്കില്ല. പുകവലി, ഭക്ഷണക്രമം, കൊഴുപ്പിെൻറ അളവ് കൂടുക തുടങ്ങിയ കാരണങ്ങളാൽ ഉണ്ടായേക്കാവുന്ന വേദനയാണ് മസിൽ വേദന. വേദന അനുഭവപ്പെടുന്ന ശരീരഭാഗങ്ങൾക്ക് ചലനമുണ്ടാകുന്പോൾ വേദന കൂടാനും സാധ്യതയേറെയാണ്.
വേദനയെ അവഗണിക്കരുത്
നെഞ്ചുവേദന പലതാണെങ്കിലും അനുഭവപ്പെടുന്നയുടൻ വിദഗ്ധ പരിശോധന നടത്തണം. നെഞ്ചുവേദനയുടെ യഥാർഥ കാരണം കണ്ടെത്തി ചികിത്സ നൽകാൻ വിദഗ്ധ പരിശോധന അത്യാവശ്യമാണ്. വേദനയുണ്ടായാൽ ഉടൻതന്നെ രോഗിയെ മറ്റൊരാളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കണം. നെഞ്ചുവേദനയെ നിസാരവൽക്കരിച്ച് സമയം പാഴാക്കിയാൽ ജീവൻ തന്നെ നഷ്ടമായേക്കാം.
ഡോ. സുദീപ് കോശി കുര്യൻ
കണ്‍സൾൻറ് കാർഡിയോളജിസ്റ്റ്, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്
തയാറാക്കിയത്: പ്രബൽ ഭരതൻ